Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
നിറ സാനിധ്യവും സജീവമായിരുന്നു.
വർക്കിന്റെ പൾസ് അറിഞ്ഞു കൊണ്ട് തന്നെ സ്വാമിയുടെ പ്രോജക്റ്റിലേക്ക് അവൾ മെല്ലെ മെല്ലെ വന്നു കൊണ്ടിരുന്നു..
ഇലക്ട്രോണിക്ക് സിറ്റിയിൽ നിന്നും 30-45 മിനിറ്റ് സമയം കൊണ്ട് കോർമംഗല എത്തുന്നതും താരതമ്യേന ചെറിയ പ്രോജക്ട് ആണെന്നതും അവൾക്ക് ഇപ്പോൾ ആശ്വാസമായിരുന്നു...
" സ്റ്റെല്ലാ..!! ഇവിടെ ഈ ഒരു പോർഷനിൽ ആഡ് ചെയ്യാൻ പറഞ്ഞ ഫോറിൻ ഡിസൈൻസ് എന്തായി..?? ഞാൻ ഇന്നലെ തനിക്ക് മെയിലിൽ ചെയ്തിരുന്നു ഇവിടെക്ക് കൂടുതലും വി ഐ പി കസ്റ്മേഴ്സിനെ ആണ് എക്സ്പെക്ട് ചെയ്യുന്നത്.. അതിലും ഫോറിനേഴ്സ് ആയിരിക്കും കൂടുതൽ.. താൻ ഫ്രീ ആണെങ്കിൽ ആ സൂപ്പർവൈസറിനെ കണ്ട് ഇതൊന്ന് സെറ്റ് ചെയ്തേക്ക് "
സ്വാമി സ്റ്റെല്ലയെ ഏൽപ്പിച്ചു സിഗരറ്റ് വലിക്കാൻ മാറാൻ തുടങ്ങുകയായിരുന്നു.
" സ്വാമി ഈയൊരു പോർഷൻ ഇപ്പോൾ തന്നെ കമ്പ്ലീറ്റ് ചെയ്യുകയാണോ..?? ഇവിടേക്ക് ഓർഡർ ചെയ്താ മെറ്റൽസും ഗുഡ്സും ഒക്കെ ചൈനയിൽ നിന്നും വരേണ്ടതാണ്.. "
സ്റ്റെല്ല മറുപടിക്ക് ആയി സ്വാമിയെ തന്നെ നോക്കി നിന്നു.
" ഒക്കെ അങ്ങനെയാണെങ്കിൽ അവരോട് വെയിറ്റ് ചെയ്യാൻ പറാ.. ഇപ്പോൾ ആ പോർഷൻ നോക്കണ്ട ഗുഡ്സ് വന്നതിനു ശേഷം മാത്രം പണി തുടങ്ങിയാൽ മതി.."
" തീർച്ചയായും സ്വാമി ഞാൻ അതിപ്പോ തന്നെ അപ്ഡേറ്റ് ചെയ്യാം "
പ്രൊജകറ്റിന്റെ പല ഭാഗങ്ങളുമായി അന്നെ ദിവസം അവർ ബിസിയായിരുന്നു..
ഉഷ്ണ കാലാവസ്ഥ ആയത് കൊണ്ട് തന്നെ വിയർപ്പ് കൊണ്ട് ശരീരം ആകേ നനഞ്ഞു തുടങ്ങിയിരുന്നു..
ഇടയ്ക്കെപ്പൊഴൊ.. ഫോണിലേക്ക് ഒരു മെസ്സേജ് വരുന്ന സൗണ്ട് കേട്ട് ലോക്ക് തുറന്നു നോക്കിയ സ്റ്റെല്ല ശിവയുടെ
💬 Comments
View all comments