Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
ഒരു ഹായ് കണ്ടതും ഒന്ന് ഞെട്ടി....!!
എങ്കിലും അവളുടെ ഉള്ളിന്റെ ഉള്ളിലെ ദേഷ്യവും വാശിയും അതിനു മറുപടി കൊടുക്കാനോ ആ മെസ്സേജ് തുറന്നു നോക്കാനോ പോലും സമ്മതിച്ചില്ല...
ഫോൺ പഴയ പോലെ ലോക്ക് ചെയ്ത് എടുത്തു വച്ച് അവൾ തന്റെ ജോലിയിലേക്ക് പഴയത് പോലെ മുഴുകി.
സൈറ്റ് കോരയിൽ ആയിരുന്നതിനാൽ തന്നെ അവിടെയുള്ള ഏറ്റവും നല്ല എക്സ്പെൻസീവ് ആയ ഹോട്ടലിൽ നിന്ന് തന്നെയായിരുന്നു അവർ ഭക്ഷണം കഴിച്ചത്.
ഏകദേശം വൈകുന്നേരം 3 മണി വരെ ആയതും അധികം ബ്ലോക്ക് വരുന്നതിനു മുന്നേ തിരിച്ചു പോകാമെന്ന് സ്വാമിയുടെ നിർദ്ദേശത്തിൽ ഫുൾ ടീം തിരിച്ചുപോരുകയും ഉണ്ടായി..
നേരെ കമ്പനിയിലേക്ക് എത്തി സ്വന്തം ക്യാബിനിൽ പോയി ലാപ്ടോപ്പും ബാഗും മറ്റു കാര്യങ്ങളും വെച്ച ശേഷം നേരെ കാഫ്റ്റീരിയയിലെക്ക് ആണ് സ്റ്റെല്ല വന്നത്...
അവിടെ തന്നെ വാഷ് റൂമിൽ പോയി കയ്യും മുഖമെല്ലാം കഴുകി ഫ്രഷ് ആയി വന്നതും തണുത്തൊരു ജ്യൂസ് ഓർഡർ ചെയ്തു ഒരു സൈഡ് ചേർന്ന് അവൾ തനിയെ ഇരുന്നു...
ഫോണിൽ വാട്സാപ്പ് തുറന്ന് ശിവയുടെ
മെസേജ് ഒഴികെ ബാക്കിയുള്ളവ എല്ലാം അപ്പോൾ തന്നെ നോക്കി മറുപടി നൽകി..
" എന്താടോ.. മെസ്സേജ് കണ്ടാൽ പോലും നോക്കില്ലാലേ..?? "
പുറകിൽ നിന്നും തീരെ പ്രതീക്ഷിക്കാതെ വന്ന ആ ശബ്ദം അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു.
എങ്കിലും മറുപടി കൊടുക്കാനോ കൂടെ സംസാരിക്കാനോ അവൾക്ക് തോന്നിയില്ല ഫോണിൽ തന്നെ നോക്കിയും ഇടക്ക് പുറത്തേക്ക് ശ്രെദ്ധ കൊടുത്തും സ്റ്റെല്ല പ്രതിഷേധം അറിയിച്ചു..
" ക്യാൻ ഐ സീറ്റ് ഹിയർ...?? "
ശിവയുടെ ചോദ്യം കേട്ടെങ്കിലും
💬 Comments
View all comments