0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.4K

അതിലും അവൾക്കു മറുപടിയൊന്നുമില്ല.

എങ്കിലും അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ ശിവ അവളുടെ ഓപ്പോസിറ്റ് ആയിരുന്നു..

ശേഷം താൻ ധരിച്ചിരിക്കുന്ന കോട്ട് ഊരി അപ്പുറത്ത് ചെയറിലേക്ക് ഇട്ടു..

"  എന്തൊരു  ചൂടാണല്ലേ പുറത്ത്..?? "  ഫോണിൽ തന്നെ തോണ്ടി കൊണ്ടിരിക്കുന്ന സ്റ്റെല്ല മനപ്പൂർവം നിശബ്ദത പാലിക്കുന്നത് ആണ് എന്ന് മനസ്സിലാക്കാന് ശിവയ്ക്ക് അധികം സമയം വേണ്ടിയിരുന്നില്ല.

"  എന്താ എന്നോട് ദേഷ്യത്തിലാണൊ..?? "

"  എനിക്ക് ആരോടും ദേഷ്യമില്ല..!! "

ഒടുവിൽ അവൾ  മൗനം വെടിഞ്ഞു.

"  പിന്നെന്താ ഒന്നും മിണ്ടാത്തത്..?? "

"  എന്താ ഇപ്പോ അവളോട് ഒന്നും മിണ്ടാൻ ഇല്ലേ അതോ ഇന്ന് നിങ്ങടെ കൂട്ടുകാരി  വന്നില്ലേ..?? "

അവളുടെ കുശുമ്പടെയുള്ള ചോദ്യത്തിന് ശിവ ചിരിക്കുക  മാത്രമാണ് ചെയ്തത്.

" അവൾ എന്റെ വർക്കിംഗ് കോലീഗ് ആണ്.. അല്ലാണ്ട് ഞാൻ അവളെം കൊണ്ട് മുഴുവൻ സമയം നടക്കൊന്നുവല്ല..!! എൻറെ സ്റ്റെല്ല താൻ  ഇതൊക്കെ കുറച്ച് സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കടോ.. "

" എനിക്ക് അത് ഇച്ചിരി  കുറവാണ്.. !! "

അതും പറഞ്ഞു അവൾ പുറത്തേക്ക് തന്നെ നോക്കിയിരുന്നു.

" സാർ എന്താണ് എടുക്കേണ്ടത്..?? "

വെയ്റ്റർ ശിവക്ക് അരികിലേക്ക് എത്തിയിരുന്നു.

" നല്ല തണുത്ത സ്ട്രോബറി ഉണ്ടാവോ നല്ല മധുരമുള്ളത്..??? "

അവൻ പതിയെ തല ചെരിച്ചു അവളെ നോക്കിയതും സ്റ്റെല്ലയുടെ മുഖത്ത് ദേഷ്യം ഉരുണ്ട് കൂടി വരുന്നതും അവൾ കണ്ണ് ഇറുക്കി നോക്കുന്നതും അവൻ കണ്ടു.

" ഓറഞ്ച് എടുത്തോളൂ..."

ഓർഡർ കൺഫേം ചെയ്ത്  നൽകി ശിവ വീണ്ടും അവൾക്ക്  അഭിമുഖം ആയി

💬 Comments

View all comments