0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.4K

വശത്ത് നിന്നും സ്റ്റെല്ലക്ക് നേരെ മുഖം തിരിഞ്ഞതും ശിവയുടെ  മുഖത്തേക്ക് നോക്കിയ സ്റ്റെല്ല  ആ കാഴ്ച കണ്ട് തളർന്ന് പോയി...!!

ശിവയുടെ  രണ്ട് കണ്ണുകളും നിറഞ്ഞിരിക്കുന്നു...

അപ്പോൾ ഇത് ഹൃദയത്തിൽ നിന്നും വന്നതാണ്...

അതിന് അവൾക്ക് എന്തു മറുപടി നൽകണമേന്നൊ..  എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു...!!

ഒരു നിമിഷം കുതിച്ചുയർന്ന ഹൃദയമിടിപ്പോടെ പിടക്കുന്ന കണ്ണുകളോടെ അവൾ അവനെ തന്നെ നോക്കി നിന്നു...!!

"  നിനക്കായി ഒരിക്കൽ ഞാൻ ഒരു സമ്മാനം കൊണ്ടുവന്നിരുന്നു പക്ഷേ അന്ന് നീ അത് അവഗണിച്ചു.. !! ഇനി  എന്നെങ്കിലും ഒരിക്കൽ  നിനക്ക് അത്  തരാനുള്ള അധികാരം ഉള്ളപ്പോൾ മാത്രമേ ഇനിയൊരു ഉപഹാരം ഞാൻ  നൽകൂ...!! "

അപ്പോഴും കണ്മുന്നിൽ  നടന്നതെല്ലാം വിശ്വസിക്കാനാവാതെ സത്യമോ മിഥ്യയോ എന്ന് അറിയാതെ  തരിച്ചു നിൽക്കുകയായിരുന്നു അപ്പോഴും സ്റ്റെല്ല..!!

പെട്ടെന്ന് ശരീരത്തിൽ എന്തോ മാറ്റം വരുന്നത് അവൾ തിരിച്ച് അറിഞ്ഞു ഒരു നിമിഷം അടി വയറിലേക്ക് കൈ ചേർത്ത്  അവൾ വാഷ് റും ലക്ഷ്യമാക്കി നടന്നു...

അകത്തു കയറി  ഡോർ ലോക്ക് ചെയ്തു പരിശോധിച്ചതും അവൾ  പ്രത്യക്ഷിച്ചത് പോലെ തന്നെ പാഡ് നിറഞ്ഞിരിക്കുന്നു...

ശരീരത്തിന്റെയും മനസ്സിന്റെയും  അതി സമ്മർദ്ദം മൂലം ഫ്ലോ വന്നിരിക്കുന്നതാണ് കുറച്ച് സമയം ഉള്ളിൽ  തന്നെ ചെലവഴിച്ച്  അവൾ പുറത്തേക്ക് വന്നു..!!

മുഖത്ത് വെള്ളം അടിച്ചു കഴുകി താൻ ഫ്രഷായി എന്നുറപ്പായപ്പോൾ തിരികെ ഇരുന്ന സീറ്റിലേക്ക് വന്നെങ്കിലും... ശിവ അവിടെ നിന്നും പോയിട്ടുണ്ടായിരുന്നു...

"  മാഡം ജ്യൂസ് കൊണ്ട് വന്നിരുന്നു ആളെ കണ്ടില്ല.. ഇപ്പോ  എടുക്കട്ടെ..??  "

വെയ്റ്റർ പയ്യന്റെ ശബ്ദം.

" യാ  പ്ലീസ്ല് 

💬 Comments

View all comments