Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
"
അവൾ അവിടെ തന്നെ ഇട്ടിരുന്ന സോഫയിലേക്ക് ഇരുന്നതും വെയിറ്റർ ജ്യൂസ് കൊണ്ടുവന്നു മുന്നിലേക്ക് വെച്ചു.
" മാഡം ബില്ല് മറ്റേ ആള് പേ ചെയ്തിട്ടുണ്ട് കേട്ടോ.."
അതും പറഞ്ഞു അവൻ പോയി.
ഇപ്പോഴും അവളുടെ ഉള്ളിലെ നടുക്കം വിട്ട് മാറിയിരുന്നില്ല.. എന്തോ മനസ്സ് വല്ലാതെ ടെൻഷനടിച്ചു തുടങ്ങിയതും ആരോടെങ്കിലും സംസാരിക്കണം എന്ന് തോന്നി...
എന്തോ ഓർത്ത പോലെ അവൾ പെട്ടെന്ന് തന്നെ ആൽബിയുടെ ഫോണിലേക്ക് വിളിച്ചു.
" ആ പെണ്ണേ പറയടി "
" ആൽബി എന്നാ പരിപാടി ..?? "
" എന്ത് പരിപാടി..!! ഞാനിവിടെ കൊച്ചിനെം നോക്കി വെറുതെ ഫോണിൽ കളിച്ചിരിക്കുന്നു..
ഓഫീസിൽ ആണോ നീ "
" ഇപ്പോൾ ഓഫീസിൽ ആണ്..! പുറത്ത് സൈറ്റിൽ ആയിരുന്നു ഇപ്പോ വന്നതേ ഉള്ളൂ.. അപ്പോ ഒന്ന് വിളിച്ചു നോക്കിയതാ..!! കഴിച്ചാരുന്നോ..?? "
സ്റ്റെല്ല യുടെ ശബ്ദം ആകേ പതിഞ്ഞ രീതിയിൽ ആയിരുന്നു.
" ആം ഞങ്ങൾ കഴിച്ചു..!! പിന്നെ നീ ചുമ്മാ വിളിച്ചത് ആണോ..?? "
" ആം.. ആഹ്..!! ഞാൻ ഞാൻ ചുമ്മാ വിളിച്ചതാ എനിക്ക് ഒന്ന് വിളിക്കണം എന്ന് തോന്നി അപ്പോ... "
സ്റ്റെല്ലയുടെ സംസാരം ചെറിയ രീതിയിൽ പതറുന്നുണ്ടായിരുന്നു. അത് ആൽബിക്ക് മനസ്സിലാവാതിരിക്കാൻ അവൾ പരമാവധി ശ്രദ്ധിച്ചു.
" അന്നമ്മോൾ എന്തിയേ ?? "
" കുഞ്ഞ് ഇവിടെയുണ്ട് ഉറക്കമാണ്..!! പിന്നെ നീ എവിടെയും തങ്ങണ്ട നേരെ ഇങ്ങ് പോരെ ഇന്ന് ശനിയാഴ്ചയല്ലേ നമുക്ക് വൈകുന്നേരം ഒന്ന് പുറത്തിറങ്ങാം "
" ആം.. വരാം.. ഞാൻ വരാം "
ഇടയ്ക്ക്
💬 Comments
View all comments