Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
എപ്പോഴാ തൻറെ കയ്യിൽ നിന്ന് പോകും എന്ന് തോന്നിയതും സ്റ്റെല്ല ഫോൺ വെക്കാൻ ആരംഭിച്ചു.
" ആൽബി ഞാൻ കുറച്ചു തിരക്കിലാണ് ഞാൻ വിളിക്കാൻ കേട്ടോ "
" ആഹ് ശെരി..!! പിന്നെ ഞാൻ പറ്റുന്ന പോലെ പണിയെല്ലാം ചെയ്തു തീർക്കാം അതാകുമ്പോൾ വന്നിട്ട് നിനക്ക് വേറെ കെട്ടി മറച്ചിൽ വേണ്ട..!! അപ്പോ ഓക്കേ ഡി "
അതും പറഞ്ഞ് ആൽബി കോൾ കട്ട് ചെയ്തും സ്റ്റെല്ലാ ഫോണും കയ്യിൽ പിടിച്ച് കുറച്ചു നേരം അതേ ഇരിപ്പിരുന്നു..
ശിവയുടെ ശ്രദ്ധയും ആകർഷണവും താൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നു എന്നത് തിരസ്കരിക്കാൻ ആവാത്ത ഒരു സത്യമാണ് എങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല ഇതെല്ലാം എവിടെ ചെന്ന് അവസാനിക്കും.....!!!!
അതേ സമയം സ്റ്റെല്ലക്ക് ഡ്യൂട്ടി ഉണ്ടായിരുന്നതു കൊണ്ട് ആൽബി വീട്ടിൽ തനിച്ചായിരുന്നു..
ടേബിളിൽ വച്ച തന്റെ ഫോണിൽ ന്യൂസ് കണ്ട് കൊണ്ട് ഓർഡർ ചെയ്തു വരുത്തിയ ക്യാമറയുടെ ക്വാളിറ്റിയും അതിൻറെ സെറ്റിംഗ്സും എല്ലാം അവൻ വിശദമായി പരിശോധിക്കുകയായിരുന്നു..
' ബാംഗ്ലൂരിൽ അടുത്ത ഒരാഴ്ച്ച വേനൽ മഴ ശക്തമാകുമെന്നും ഇടിയും മിന്നലും ഉണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ന്യൂസിൽ മുന്നറിയിപ്പ് വന്ന് കൊണ്ടിരുന്നു.. '
" പെട്ടെന്ന് ഒന്ന് പെയ്താ മതിയായിരുന്നു..
ഒരു നല്ല മഴ കണ്ടാൽ തന്നെ മനസിനു ഒരു കുളിർ ആണ് "
അവൻ സ്വയം പറഞ്ഞു കൊണ്ട് ക്യാമറയുടെ ബോക്സിനൊപ്പം കിട്ടിയ യൂസർ മാനുവൽ പുറത്തേക്ക് എടുത്തു..
ന്യൂസ് ശ്രെദ്ധിച്ചു കൊണ്ട് തന്നെ അവൻ ആ യൂസർ മാനുവൽ വായിച്ചു നോക്കി.. എങ്ങനെ ഓപ്പറേറ്റ് ചെയ്യണം എന്നെല്ലാം അവൻ വ്യക്തമാക്കി
💬 Comments
View all comments