Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
പിന്നെ നീ എന്നെ പറ്റിക്കാൻ പറയുന്നതൊന്നും അല്ലല്ലോ..?? "
" എൻറെ പൊന്നു ചേട്ടായി എനിക്ക് എന്നാ സൂക്കേട് ആണെന്ന് അറിഞ്ഞില്ല.. നിങ്ങളെ പറ്റിക്കാഞിട്ട് "
ആൽബി പറഞ്ഞത് സജിനു തീരെ ഇഷ്ടപ്പെട്ടില്ല.
" ശരി..!! നീ എന്തായാലും ഒന്ന് അന്വേഷിക്ക് എന്നിട്ട് നീ എന്നോട് പറ നമുക്ക് നോക്കാം "
" ശരി ചേട്ടായി ഞാൻ വിളിക്കാം "
കോൾ കട്ട് ചെയ്തു കഴിഞ്ഞു സജിനും ആൽബിനും ഒരേ പോലെ ചിന്തിച്ച കാര്യം ആയിരുന്നു ആ പയ്യൻ എങ്ങോട്ട് പോയി എന്നുള്ളത്...??
കൂട്ടുകാർക്കാർക്കും തന്നെ വിളിച്ചിട്ട് എടുക്കുന്നുമില്ല എന്നാലും ഇവനിത് എങ്ങോട്ട് പോയി കാണൂം..??
സെൻട്രൽ സിൽക്ക് ബോർഡ് പാസ് ചെയ്ത് ശിവയുടെ ബിഎംഡബ്ലിയു ബൻഷാങ്കരി റോഡ് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു...
ഏകദേശം നാലഞ്ചു കിലോമീറ്റർ കൂടി മുന്നോട്ടു പോയി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് ഒരു ഉൾപ്രദേശത്തേക്ക് കയറി അവൻറെ കാർ മുന്നോട്ടു പോയിക്കൊണ്ടിരുന്നു...
" നേരെ തന്നെ പോ "
ശിവ ഡ്രൈവർക്ക് നിർദേശം നൽകി.
അവിടെ നിന്നും വീണ്ടും ഏകദേശം രണ്ടര കിലോമീറ്റർ കൂടി മുന്നോട്ട് ഓടി ആൾത്താമസമില്ലാതെ ഒഴിവാക്കിയിട്ടിരുന്ന ഒരു കെട്ടിടത്തിനു മുന്നിലായി അവൻറെ കാർ ടയർ നിരക്കി നിന്നു..
അവിടെ ശിവയുടെ കാർ ചെല്ലുമ്പോൾ തന്നെ ഒരു ഇന്നോവയും സ്കോർപിയോയും കിടപ്പുണ്ടായിരുന്നു ശിവയുടെ കാർ അങ്ങോട്ട് കയറി നിന്നതും അവന്റെ ആളുകളിൽ ഒരുത്തൻ ഓടി വന്ന് ഡോർ തുറന്നു കൊടുത്തു.
അവൻ കാറിൽ നിന്നും ഇറങ്ങി ഉള്ളിലേക്ക് കടന്ന് സ്റ്റെപ്പ് കയറി മുകളിലേക്ക് നടന്നു.. നാലാം നിലയിൽ എത്തിയതും അടഞ്ഞു
💬 Comments
View all comments