Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
കിടന്ന ഡോറിൽ രണ്ട് തവണ തട്ടി..
ആദ്യം പാതി തുറന്ന ശേഷം ഭഗത് അകത്ത് നിന്നും മുഴുവൻ ഡോർ തുറന്നു കൊടുത്തു..
അകത്തേക്ക് കയറിയ ശിവ ഒരു കസേര വലിച്ചിട്ട് റൂമിന്റെ സെൻററിൽ ആയി ഇരുന്നു അവനു നേരെ ഓപ്പോസിറ്റ് ആയി ഒരു പയ്യൻ പുറകോട്ട് കൈ കെട്ടിയ രീതിയിൽ തലയിൽ കറുത്ത തുണി ഇട്ടിരിക്കുന്നുണ്ടായിരുന്നു...!!
" എടുക്ക് "
ശിവയുടെ വാക്ക് കേട്ടതും ഭഗത്ത് പയ്യന്റെ തലയിൽ ഇട്ടിരുന്ന കറുത്ത കവർ എടുത്തതും അവൻ ശ്വാസത്തിനായി ആഞ്ഞു വലിച്ചു.
" ആരാ നിങ്ങളൊക്കെ ?? എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നത്?? "
അവൻ പറഞ്ഞു കഴിഞ്ഞതും അവന്റെ കരണക്കുറ്റി നോക്കി ഭഗത്ത് കൈ വീശി അടിച്ചു..!!
"ആഹ്..!! മൈര്....."
അടിയുടെ വേദന കൊണ്ട് കവിൾ ചുവന്ന് അവന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
" നിങ്ങൾ പോലീസ് ആണോ ?? സർ സത്യമായും എനിക്ക് ഒരു ഇല്ലീഗൽ പരിപാടിയുമില്ല...!! പണ്ട് ഉണ്ടായിരുന്നു അതൊക്കെ ഞാൻ എന്നോ നിർത്തി ഇപ്പോൾ എനിക്ക് ഒരു പരിപാടിയുമില്ല '"
" നിനക്ക് ഒരു പരിപാടിയുമില്ലാലെ...?? "
ചോദ്യം കഴിഞ്ഞതും ഭഗത്ത് പയ്യന്റെ ചെവിക്കല്ല് നോക്കി രണ്ടാമതും പൊട്ടിച്ചു..!!!
ആചാന ബാഹുവായ അവന്റെ ഒരടി തന്നെ എടുപ്പത് കനത്തിൽ ആയിരുന്നു.
" സാർ ഞാൻ സത്യമാണ് പറയുന്നത്..! എനിക്ക് ഒരു പരുപാടിയും ഇല്ല "
പയ്യൻ കരഞ്ഞു തുടങ്ങിയിരുന്നു.
" ഷ്ഷൂ....!! ഞങ്ങൾ പോലീസ് അല്ല പക്ഷേ എനിക്ക് നിന്നെ കൊണ്ട് ആവശ്യമുണ്ട് അതുകൊണ്ട് ഞാൻ പറയുന്ന കുറച്ച് കാര്യങ്ങൾ നീ ചെയ്യണം..!!
💬 Comments
View all comments