Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
ഓഫീസിൽ തന്നെയുള്ള മറ്റു കാര്യങ്ങളെപ്പറ്റി സംസാരിച്ചു.
ചെറിയൊരു സമയത്തിന്റെ ഇടവേള കഴിഞ്ഞ് അവള്‍ ശിവ ഇരിക്കുന്നിടത്തേക്ക് ഇടം കണ്ണിട്ട് നോക്കിയെങ്കിലും അവൻ അവിടെ ഉണ്ടായിരുന്നില്ല...
അവൾ ചുറ്റുപാടും തന്റെ കണ്ണുകൾ ഓടിച്ചു നോക്കി എങ്കിലും അവിടെ എവിടെയും തന്നെ ശിവ ഉണ്ടായിരുന്നില്ല...!!
" സ്വാമി ഞാൻ എഴുന്നേൽക്കട്ടെ..?? "
" യാ ഷുവർ "
സ്റ്റെല്ലാ തന്റെ ഭക്ഷണം കഴിച്ച് പൂർത്തിയാക്കി സ്വാമിയോട് പറഞ്ഞ് എഴുന്നേറ്റു.
സമയം മുന്നോട്ട് ഓടി കൊണ്ടിരുന്നു.. ജനറൽ ഷിഫ്റ്റിന്റെ എൻഡ് ടൈം ആയത് കൊണ്ട് തന്നെ ഏകദേശം 5 മണിയോടെ അവൾ ലോഗ് ഔട്ട് ചെയ്തിരുന്നു..
എല്ലാവരെയും പോലെ ബാഗും ലാപ്ടോപ്പും എടുത്ത് അവളും താഴേക്ക് ഇറങ്ങി...!!
ആൽബിയോട് ഇറങ്ങി എന്ന മെസ്സേജ് അയച്ചിട്ട്, ജസ്റ്റ് ഒന്ന് വാഷ് റൂമിൽ പോയി വേഗം തന്നെ ഇറങ്ങി അവൾ തൻറെ സ്കൂട്ടിക്ക് ലക്ഷ്യമാക്കി നടന്നു.
സൈഡ് സ്റ്റാന്റിൽ നിന്നും സ്കൂട്ടിയിറക്കി അതിലേക്ക് കയറി ഇരുന്നതും വണ്ടിയുടെ മിററിൽ കൂടി തന്റെ തൊട്ട് പുറകിൽ നിൽക്കുന്ന ഒരു പയ്യനെ അവൾ ശ്രെദ്ധിച്ചു..!!
" ഹലോ സ്റ്റെല്ല ചേച്ചിയല്ലേ..?? " അപരിചിതമായ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കിയതും അവൻ അടുത്തേക്ക് വന്നു.
ഷർട്ട് ഇൻസൈഡ് ചെയ്തു പ്രൊഫഷണൽ ലുക്കിൽ ഒരു പയ്യൻ..
" എനിക്ക് മനസ്സിലായില്ല..?? "
അവൾ സംശയത്തോടെ അവനെ നോക്കി.
" ചേച്ചി എൻറെ പേര് ജിതിൻ ഞാൻ ചേച്ചിയുടെ കസിൻ സജിന്റെ ഫ്രണ്ട് ആണ് ഞാൻ ഒരിക്കൽ സജിന്റെ കൂടെ അപ്പാർട്ട്മെന്റിലേക്ക് വന്നിട്ടുണ്ടായിരുന്നു..!! അപ്പോൾ ചേച്ചി അവിടെ ഇല്ലായിരുന്നു ആൽബിൻ
💬 Comments
View all comments