0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.6K

ചേട്ടായി മാത്രമേ ഉണ്ടായിരുന്നുള്ളു "
ആൽബിയുടെ  പേര് പറഞ്ഞതും അവൾക്ക് ചെറിയ ആശ്വാസം തോന്നി.. അപ്പോൾ ഏതോ വകയിൽ തന്നെ അറിയുന്ന പയ്യനാണ്.

" ചേച്ചി ഞാൻ ഇതേ  പാർക്കിൽ ഒരു കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്..!! ആൽബിൻ ചേട്ടായി വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ചേച്ചി എനിക്കൊരു ഹെൽപ്പ് ചെയ്യാമോ ?? "

" എന്താണ് ഹെൽപ്പ് ?? "

" സജിൻ എന്നോട് ഒരു സാധനം ചോദിച്ചിട്ട് ഉണ്ടായിരുന്നു..!! അവൻ ആണേൽ നാട്ടിലും,  പിന്നെ അവൻ വരുമ്പോഴേക്ക്  ഞാൻ  നാട്ടിൽ പോകുന്നത് കൊണ്ട് ആൽബിൻ ചേട്ടായിയുടെ കയ്യിൽ കൊടുത്ത് ഏൽപ്പിക്കാനാണ് പറഞ്ഞത്... ചേച്ചി ഇതൊന്ന്  ആൽബിൻ ചേട്ടായിക്ക് കൊടുത്തേക്കാവൊ..?? "
അവൻ തന്റെ കയ്യിൽ നിന്നും ഒരു പൊതി അവൾക്കായി നീട്ടി.

" സജിൻ വന്ന് വാങ്ങിക്കോളും "
അവൻ നീട്ടി പിടിച്ച പൊതി  വാങ്ങുന്നതിന് മുമ്പായി സ്റ്റെല്ല  അവനെ ഒന്ന് നിരീക്ഷിച്ചു കുറച്ച് മെലിഞ്ഞിരിക്കുന്ന ഒരു പയ്യൻ...
പ്രേത്യേകിച്ച് അസ്വാഭാവികത ഒന്നും തോന്നുന്നില്ല എങ്കിലും അവൻറെ മുഖത്തായി കനത്തിലുള്ള അടി കിട്ടിയ പാട് അവൾ ശ്രദ്ധിച്ചു..

" നിൻറെ മുഖത്ത് എന്നാ പറ്റിയതാ..?? "

" ഒന്നും പറയേണ്ട ചേച്ചീ ഇവിടെയുള്ള കന്നടികകൾക്കൊക്കെ ഭ്രാന്തല്ലേ നമ്മുടെ കേരള വണ്ടി കണ്ടാൽ  പിന്നെ.. ഇവന്മാർക്ക് ഓരോ തോന്ന്യാസം..!! രണ്ടൂസം മുന്നേ  അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ചെറിയ വർത്താനം ഉണ്ടായത് ആണ്...  ആ അത് വിട്  ഇത് ചേച്ചിക്ക് ബുദ്ധിമുട്ടാണെങ്കിൽ കുഴപ്പമില്ല ഞാൻ ആൽബിൻ ചേട്ടായിനെ വിളിച്ചു
പറഞ്ഞേക്കാം "

" ഏയ് ബുദ്ധിമുട്ടൊന്നുമില്ല നിൻറെ പേര് എന്താണെന്നാ പറഞ്ഞെ

💬 Comments

View all comments