0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.6K

?? "

" എൻറെ പേര് ജിതിൻ ഇവിടെ തന്നെ ഡബ്ലിയു എം എക്സിൽ  ആണ് വർക്ക് ചെയ്യുന്നത് ഇപ്പോൾ ഡിസൈനറാണ് രണ്ടുമാസമായിട്ടേയുള്ളൂ ജോയിൻ ചെയ്തിട്ട്.."
വളരെ പ്രൊഫഷണൽ ആയിട്ടുള്ള അവന്റെ പെരുമാറ്റവും സംസാരവും അവൻ അവിടെ തന്നെ വർക്ക് ചെയ്യുന്ന ഒരു പയ്യനാണെന്ന് സ്റ്റെല്ലക്ക്  വിശ്വാസം ഉണ്ടാക്കി.

പെട്ടെന്ന് അവൻറെ ഫോൺ റിങ് ചെയ്തതും അവൻ അതെടുത്ത് ചെവിയോട് ചേർത്തു..  .  " ആ ഇല്ല ഞാൻ വരുവാണ് ഞാൻ അറിയുന്ന ഒരു ചേട്ടന്റെ വൈഫിനെ കണ്ടു അപ്പോൾ ജസ്റ്റ് ഒന്ന് സംസാരിച്ചതാ "
അവൻ അതും പറഞ്ഞ് ഫോൺ പോക്കറ്റിലേക്ക് ഇട്ടു..
പയ്യൻ  പോകാൻ തിരക്ക് കൂട്ടിയതും സ്റ്റെല്ല  അവൻറെ കയ്യിൽ നിന്നും  ആ പൊതി വാങ്ങി  തന്റെ ബാഗിലേക്ക് ഇട്ടു.

" അപ്പോൾ ശരി ചേച്ചി കാണാം  കേട്ടോ " അതും പറഞ്ഞ് അവൻ  കമ്പനിയിലേക്ക് വേഗത്തിൽ ഓടുന്നത് അവൾ കണ്ടു.

' അറിയുന്ന ആരെങ്കിലും ആയിരിക്കും അല്ലാതെ എന്നോട് വന്ന്  സംസാരിക്കേണ്ട കാര്യമില്ലല്ലോ '
അവൾ അവിടെ നിന്നും സ്കൂട്ടിയെടുത്ത് അപ്പാർട്ട്മെൻറ് ലക്ഷ്യമാക്കി നിരത്തിലേക്ക് ഇറക്കി

തിരക്കൊന്നു കുറഞ്ഞതും  അപ്പാർട്ട്മെൻറ് ലക്ഷ്യമാക്കി വണ്ടി തെരുവിലൂടെ ഓടിക്കൊണ്ടിരുന്നു..
ഏകദേശം  മെയിൻ ഹൈവേയിൽ നിന്നും തങ്ങളുടെ അപ്പാർട്ട്മെന്റിലേക്കുള്ള സർവീസ് റോഡിന് അടുത്ത് എത്തിയതും  റോഡ് സൈഡിൽ പതിവില്ലാത്ത ചെക്കിങ്ങ് അവൾ ശ്രദ്ധിച്ചു.

കാര്യം തൻറെ വണ്ടിയുടെ ബുക്കും  പേപ്പറും എല്ലാം കറക്റ്റ് ആണെങ്കിലും  ലൈസൻസ് ഉണ്ടെങ്കിലും  ഇപ്പോഴും പോലീസിനെ കാണുമ്പോൾ ചെറിയൊരു ടെൻഷനാണ്..

അവൾ അടുത്തേക്ക് എത്തിയതും പ്രതീക്ഷിച്ചത് പോലെ തന്നെ അവർ വണ്ടിക്ക്

💬 Comments

View all comments