0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.7K

പ്രത്യേകം കവറിൽ പാക്ക് ചെയ്തിരിക്കുന്നതും കൊണ്ടും സജിന്റെ കയ്യിൽ നിന്ന് ഇതിനു മുൻപ്  നേരിട്ട്  കണ്ടു പരിചയം ഉള്ളതു കൊണ്ടും അതെന്താണെന്ന് അവൾക്ക് വളരെ കൃത്യമായി മനസ്സിലായി...!!

ചതിക്കപ്പെട്ടിരിക്കുന്നു....  ആരോ തന്നെ വളരെ വ്യക്തമായി പെടുത്തിയിരിക്കുന്നു..!!

പോലീസുകാരൻ നേരെ വന്ന് അവളുടെ സ്കൂട്ടിയുടെ ചാവി ഊരി പോക്കറ്റിലേക്ക് ഇട്ടു ശേഷം..അവളോട് സൈഡിലേക്ക് മാറിനിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആ അഞ്ചു പൊതികളും കൊണ്ട് നേരെ എസ് ഐയുടെ അടുത്തേക്ക് ചെല്ലുന്നതും രഹസ്യമായി എന്തോ ചെവിയിൽ സംസാരിക്കുന്നതും അവൾ കണ്ടു..

തന്റെ ഹൃദയമിടിപ്പ് സാധാരണ നിലയിൽ നിന്നും ഉയർന്ന്  നെഞ്ച് പൊട്ടുന്ന രീതിയിലേക്ക് എത്തുന്നത് സ്റ്റെല്ല  അറിഞ്ഞു...!!  കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങി...

" മേഡത്തിന്റെ പേര് എന്താണ്..?? "
എസ് ഐ അവളുടെ അടുത്തേക്ക് വന്നു.

"  എൻറെ പേര് സ്റ്റെല്ല ഞാനിവിടെ ഇലക്ട്രോണിക്  സിറ്റിയിൽ ഒരു ഇന്റീരിയർ ആൻഡ് കൺസ്ട്രക്ഷൻ  കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്..  അവിടെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലാണ്..!! "

"  ഇതെന്താണെന്ന് അറിയാമോ..?? "
പോലീസുകാരൻ ഉള്ളം കയ്യിൽ വെച്ച സാധനം അവളെ കാണിച്ചു  ചോദിച്ചു.

"  എനിക്കറിയാം സാർ  പക്ഷേ എനിക്ക് ഇതിൽ യാതൊരു മനസ്സറിവും ഇല്ല..!!  എൻറെ ഹസ്ബന്റിനു ആണ് എന്ന്  പറഞ്ഞ് ഒരു പയ്യൻ കൊണ്ട് തന്നതാണ്.  ഞങ്ങളുടെ കസിൻ ഒരു പയ്യൻ ഉണ്ട് അവന് കൊടുക്കണമെന്നാണ് പറഞ്ഞത് "
അവളുടെ ശബ്ദം പറ്റെ വിറച്ചു തുടങ്ങിയിരുന്നു.

"  ആരാണ് കൊണ്ട് തന്നത്..?? "

"  എൻറെ ഓഫീസ് ഉള്ള പാർക്കിൽ തന്നെ മറ്റൊരു കമ്പനിയിൽ വർക്ക് ചെയ്യുന്ന പയ്യനാണ് "

" 

💬 Comments

View all comments