0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.7K

അവനെ എത്ര നാളായി പരിചയമുണ്ട്..?? "

"  എനിക്ക് പരിചയമില്ല ഇപ്പോൾ കണ്ടതേയുള്ളൂ "
അവൾ സംസാരിക്കുമ്പോൾ വല്ലാത്ത സമ്മർദ്ദം കൊണ്ട് വാക്കുകൾ മുറിഞ്ഞു പോകാൻ തുടങ്ങി.

" സർ സത്യമായും നിങ്ങളെന്നെ വിശ്വസിക്കണം എനിക്ക് യാതൊരു മനസ്സറിവുമില്ല..!!  എൻറെ ദൈവമേ ഞാൻ നിങ്ങളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും " അവളുടെ  വാക്കുകളിൽ എന്തോ  തോന്നിയത് കൊണ്ടാവണം എസ് ഐയും കോൺസ്റ്റബിളും  പരസ്പരം എന്തോ സംസാരിച്ചു.

ശേഷം  അവളുടെ അടുത്തേക്ക് വന്നു.
"  ഒക്കെ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.. ആരോ ചതിച്ചതാവാം.  പക്ഷേ... എന്തൊക്കെയാണെങ്കിലും ഇത് ഇല്ലീഗൽ  ആയിട്ടുള്ള ഒരു സാധനം  തന്നെയാണ്..!! സോ നമുക്ക് സ്റ്റേഷനിൽ പോയി സംസാരിക്കാം.. "
അയാൾ ഒന്ന് നിർത്തി ശേഷം മറ്റുള്ള പോലീസുകാരെ കൂടി നോക്കി കൊണ്ട്  പിന്നെയും തുടർന്നു.

"  നിങ്ങളുടെ ഫോണും ഒരു ഐഡി കാർഡും എനിക്ക് തരണം പിന്നെ  സ്കൂട്ടിയിൽ ഞങ്ങളെ ഫോളോ ചെയ്താൽ മതി "
അവർ ചെക്കിങ് മതിയാക്കി പുറപ്പെടാൻ തുടങ്ങി.

സ്കൂട്ടിയിൽ തങ്ങളെ അനുഗമിക്കാൻ ആവശ്യപ്പെട്ട് അവർ സ്റ്റേഷനിലേക്ക് മുന്നേ പോയി...
ഏകദേശം 20 മിനിറ്റോളം ട്രാവൽ ചെയ്ത് അവർ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു.

പോലീസുകാർ  സ്റ്റേഷനിലേക്ക് നടന്നതും സ്റ്റെല്ലാ വണ്ടി സൈഡിലേക്ക് ചാരിവച്ച് അവർക്ക് പുറകെ  അകത്തേക്ക് വന്നു..

ഫോൺ അവർ വാങ്ങി വച്ചത് കൊണ്ട് തന്നെ ആൽബിയെ വിളിക്കാനോ കാര്യം പറയാനൊ അവൾക്ക്  പറ്റിയില്ല...
പോലീസ് സ്റ്റേഷന്റെ ഉള്ളിൽ സൈഡിലേക്ക് മാറി കൈകൾ കെട്ടി അവൾ നിന്നു..!!

ജീവിതത്തിൽ ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷന്റെ പടി

💬 Comments

View all comments