0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.7K

കയറുന്നത്..
' ആരാണെങ്കിലും ആ പയ്യൻ എന്തിനു വന്നു ? തന്നോട് ഇത് ചെയ്തിട്ട് ആർക്കാണ്  ലാഭം ? ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ സ്റ്റെല്ലയുടെ  മനസ്സിലേക്ക് ഓടിയെത്തുന്നുണ്ടായിരുന്നു

" സ്റ്റെല്ല  നിങ്ങളെ എസ്ഐ വിളിക്കുന്നുണ്ട് " അവൾ അകത്തേക്ക് കയറിയതും ഒരു ലേഡീസ് കോൺസ്റ്റബിളും എസ്ഐയും അവിടെ ഉണ്ടായിരുന്നു.

" നിങ്ങൾ എത്ര നാളായി ബാംഗ്ലൂരിൽ ഉണ്ട് ?? "
എസ് ഐയുടെ ചോദ്യം.

"  എൻറെ മാരേജ് കഴിഞ്ഞതിനുശേഷം ഞങ്ങൾ ബാംഗ്ലൂരിൽ തന്നെ സെറ്റിൽഡ് ആണ് ഹസ്ബൻഡ് ഇലക്ട്രോണിക് സിറ്റിയിൽ തന്നെ നെറ്റ്‌വർക്ക് എൻജിനീയറായിട്ടാണ് വർക്ക് ചെയ്യുന്നത് "

" ഒക്കേ..!! സോ ഫാമിലി വുമൻ ആണ് "

"  സർ സത്യമായിട്ടും എനിക്ക് ഇതിൽ യാതൊരു പങ്കുമില്ല "
അവൾ താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നിന്നു.

" സീ സ്റ്റെല്ല..!! നിങ്ങൾ പറഞ്ഞത് പോലെയുള്ള ഒരുപാട് റീസൻസും  ന്യായികാരണങ്ങളും ഞങ്ങൾ ഡെയിലി കാണുന്നത് ആണ്.. ഇത്രയും ക്വാണ്ടിറ്റി പിടിച്ചെടുത്തത് എനിക്ക് കേസെടുക്കാനുള്ള വകുപ്പാണ്, ഒന്നും  ചെയ്യാനില്ല FIR ഇട്ടെ പറ്റൂ.."

"  സർ എന്റെ ഫോൺ  ഒന്ന് തരാമോ എനിക്കൊരു കോൾ ചെയ്യാനുണ്ട് "
ഇനിയും തന്നെ കൊണ്ട് ഒറ്റക്ക് പിടിച്ചു നിൽക്കാൻ ആവില്ല എന്ന് അവൾക്ക് മനസിലായിരുന്നു.

"  അതും ഞാൻ തെളിവിന്‍റെ പട്ടികയിലാണ്  കൊടുത്തിരിക്കുന്നത്..!! നിങ്ങൾ ഡാറ്റ ഡിലീറ്റ് ആക്കിയാലോ..?  ഫോൺ തരാൻ കഴിയില്ല "

" ഒരേ ഒരു കോൾ ചെയ്യാനാണ് സർ "  അവളൊട് മനസ്സ് അലിവ് തോന്നിയിട്ട് ആവണം എസ് ഐ ഒന്നാലോചിച്ചതിനു ശേഷം

💬 Comments

View all comments