Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
ഞാൻ വിളിച്ചിട്ട് എടുത്തില്ല..?? "
" ആൽബി നിനക്കും സജിനും എന്തെങ്കിലും ഇല്ലീഗൽ ഏർപ്പാട് ഉണ്ടോ..?? എന്തെങ്കിലും ലഹരി ഉപയോഗം അങ്ങനെ എന്തെങ്കിലും..?? " അവളിൽ നിന്നും പെട്ടെന്നൊരു മറു ചോദ്യം ആൽബി തീരെ പ്രതീക്ഷിച്ചിരുന്നില്ല.
അതുകൊണ്ട് തന്നെ പെട്ടെന്ന് എന്ത് മറുപടി പറയണമെന്നും അവനു മനസ്സിലായില്ല.
" ലഹരി ഉപയോഗമോ? അതെന്താ നീ അങ്ങനെ ചോദിച്ചത്..?? "
" ഞാൻ ചോദിച്ചതിനു ഉത്തരം പറ നിനക്കോ സജിനോ എന്തെങ്കിലും ലഹരി ഉപയോഗമോ ഇവിടെയുള്ള ഏതെങ്കിലും ഏജൻറ് മാരുമായി ബന്ധമോ അങ്ങനെ എന്തെങ്കിലും ഉണ്ടോ..?? "
സ്റ്റെല്ല അവന്റെ മുഖത്തേക്ക് തന്നെ ശ്രെദ്ധിച്ചു കൊണ്ടിരുന്നു.
' എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു കാര്യങ്ങളുടെ കിടപ്പ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല '
" എൻറെ പെണ്ണേ നിനക്ക് ഭ്രാന്താണോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി.. നിനക്ക് എന്നെ വിശ്വാസമില്ലെ..??" ആൽബി അത് വളരെ കൃത്യമായി തന്നെ നിഷേധിച്ചു.
" ഞാൻ ഇത്രയും സമയം എവിടെയായിരുന്നു എന്ന് നിനക്കറിയാമോ..?? ചോദിക്ക് ഞാൻ പറയാം.."
അവളുടെ മുഖ ഭാവം മാറുന്നത് ആൽബി തീരെ പ്രതീക്ഷിച്ചിരുന്നില്ല.
' നിമിഷനേരം കൊണ്ട് പ്ലേറ്റ് മറിയുന്നതും വാദി പ്രതിയാകുന്നതും അവൻ കൺമുന്നിൽ കണ്ടു'
" ഞാൻ പോലീസ് ചെക്കിങ്ങിൽ ആയിരുന്നു എന്തിനാണെന്ന് അറിയാമോ..?? "
" പോലീസ്..?? "
" യെസ് തെ ഫക്കിംഗ് പോലീസ്..!! എൻറെ കയ്യിൽ നിന്നും ****** പിടിച്ചു നിന്നെ അറിയാം എന്നു പറഞ്ഞ് ഒരു പയ്യൻ കൊണ്ട് തന്നതാണ് എന്താ നിനക്ക് അവനെ അറിയാമോ...?? "
സ്റ്റെല്ലയുടെ മുഖത്തു ദേഷ്യം
💬 Comments
View all comments