0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.7K

ഉരുണ്ട് കൂടി വല്ലാത്ത അവസ്ഥയിൽ എത്തി.

" ജിതിൻ എന്ന് പേരുള്ള WMX ഇൽ ഡിസൈനർ  ആയി ജോലി ചെയ്യുന്ന ഒരു പയ്യൻ..!! നിനക്ക് അവനെ അറിയാമോ എന്നാണ് ഞാൻ ചോദിച്ചത്..?? "
ആൽബി മറുപടി മിണ്ടിയില്ല.

" എന്താ ചോദ്യത്തിന് മറുപടിയില്ലേ..?? " പുറകെ പുറകെ വന്ന  അവളുടെ  ചോദ്യങ്ങൾക്ക് ആൽബിക്ക് ഒന്നും മറുപടിയുണ്ടായിരുന്നില്ല.

" എടി എന്താണ് സംഭവിച്ചത് എന്ന് കൃത്യമായിട്ട് പറ ഏതെങ്കിലും ഒരുത്തൻ എന്നെ അറിയാം എന്ന് പറഞ്ഞു..  എന്നതിനർത്ഥം ഞാൻ ഇതും വലിച്ചു കേറ്റി നടക്കുകയാണ് എന്നല്ല...!!  എനിക്കും സജിനും മദ്യപാനം ഉണ്ട് ഇല്ല എന്ന് ഞാൻ പറയുന്നില്ല പക്ഷേ ഈ പരിപാടിയില്ല...  ഇങ്ങനെ ഒരു വ്യക്തിയെയോ ഏജന്റിനെയോ എനിക്ക് അറിയുകയുമില്ല "
ആൽബി തൻറെ വശം വ്യക്തമാക്കിയതും അവൾ ദേഷ്യത്തിൽ  റൂമിൽ നിന്നും എഴുന്നേറ്റു  കിച്ചണിലേക്ക് പോയി.

" അന്ന മോളെ എപ്പോഴാ കൂട്ടിയത് ?? "
ഫ്രഡ്ജിൽ നിന്നും വെള്ളം കുടിക്കുന്നതിടയിൽ അവൾ സൗമ്യമായി ചോദിച്ചു.

" നീ ഇന്ന് വന്നിട്ടില്ല എന്ന് പറഞ്ഞ് ഡേ കെയറിൽ  നിന്നും  വിളിച്ചിട്ടുണ്ടായിരുന്നു സോ ഞാൻ  നേരത്തെ ഇറങ്ങി.. കുഞ്ഞിനെ കൂട്ടിക്കൊണ്ട് പോന്നു..!! "

"ആം "
സ്റ്റെല്ല ഒന്ന് മൂളി.

" നിൻറെ നമ്പറിൽ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട്  കൂടെ വർക്ക് ചെയ്യുന്ന ആളെ വിളിച്ചപ്പോൾ നീ ഓഫീസിൽ നിന്നും നേരത്തെ പോന്നു എന്ന് അറിഞ്ഞു.. പിന്നെ എന്താണ് എവിടെയാണ് ഒന്നുമറിയില്ലല്ലോ അതാ ഞാൻ തുടർച്ചയായി വിളിച്ചു നോക്കിയത്..!! എന്താ സംഭവിച്ചത് ?? "
ബോട്ടിൽ തിരികെ വച്ചു സ്റ്റെല്ല

💬 Comments

View all comments