0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.8K

സമാധാനത്തോടെ ഹാളിൽ വന്ന് ഇരുന്നു.

" ആൽബി ഒരു പയ്യൻ എന്റെ അടുക്കൽ ഒരു പൊതി കൊണ്ടു തന്നു അത് സജിന് ഉള്ളതാണെന്നും നാട്ടിൽ ആയതുകൊണ്ട് നിന്റെ അടുക്കൽ ഏൽപ്പിക്കാനും ആണ് എന്നോട് പറഞ്ഞത്...!! "

"നീ എന്തിനാടി അറിയാത്ത ആൾടെ കയ്യിൽ നിന്നും അതൊക്കെ  വാങ്ങിയത്..?? "

" ശരിയാണ്.. അത് എന്റെ മിസ്റ്റേക്ക് ആണ്.. നിന്റെയും സജിന്റെയും പേര് പറഞ്ഞപ്പോൾ ഞാൻ അത്  വിശ്വസിച്ചു വാങ്ങുകയും ചെയ്തു.. പക്ഷേ അതൊരു ചതിയായിരുന്നു അതിൽ  ലഹരി ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല..!! വരുന്ന വഴിക്ക് ഇലക്ട്രോണിക് സിറ്റിയിൽ നിന്നും എന്നെ പോലീസ് ചെക്കിങ്ങിൽ  പിടിച്ചു.. കാര്യങ്ങൾ ആകേ കൈവിട്ടു പോയെന്നാ ഞാൻ കരുതിയെ..?? "
സ്റ്റെല്ല ചെറിയ ദീർഘ നിശ്വാസം എടുത്തു വിട്ടു.

" എന്നിട്ട്..??? "

" ഏകദേശം അഞ്ച് പാക്ക് ഉണ്ടായിരുന്നു.. ഇത്രയും ക്വാണ്ടിറ്റി പിടിച്ചെടുത്തത് കൊണ്ട്  കേസെടുക്കാനുള്ള വകുപ്പാണ് എന്ന് പറഞ്ഞ്  അവർ  FIR ഇടാൻ തുടങ്ങി.."
സ്റ്റെല്ല ക്വാണ്ടിറ്റി  പറഞ്ഞതും ആൽബി ഒന്ന്  ഞെട്ടി..!! ' എന്തോ മിസ്റ്റേക്ക് നടന്നിട്ടുണ്ട് ' എന്ന്  ആൽബിക്ക്  വളരെ വ്യക്തമായി മനസ്സിലായി.

ഇതിൽ മനസ്സറിവ് ഉണ്ട് എന്ന് സമ്മതിച്ചു കൊടുത്താൽ പിന്നെ നടക്കാൻ പോകുന്നത് എന്താണെന്ന് അവന് വളരെ വ്യക്തമായി അറിയാമായിരുന്നു..

"  പെണ്ണേ എനിക്ക് അങ്ങനെ ഒരു പയ്യനെ അറിയുകയില്ല..!!  ജിതിൻ  എന്ന പേര് തന്നെ ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്..  പിന്നെ നീ എങ്ങനെയാണ് അവിടെ നിന്നും ഊരി  പോന്നത്..?? "

"  ആ കൂട്ടത്തിൽ ഒരു മലയാളി ഓഫീസർ ഉണ്ടായിരുന്നു

💬 Comments

View all comments