0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.8K

ഉറപ്പില്ലാത്തതിനാൽ ആൽബി അത് അവളോട്  പറഞ്ഞിട്ടുണ്ടായിരുന്നില്ല..

എങ്കിലും അവർ എത്തിയത് കൂടുതൽ സന്തോഷം ആവുകയെ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ..
വീട്ടിൽ തന്നെ കുക്ക് ചെയ്ത റൈസും ബീഫും  ചിക്കനും എല്ലാവരും ചേർന്ന് ആസ്വദിച്ച് കഴിച്ചു.

ആൽബി തൻറെ പ്രിയതമയ്ക്ക് ഒരു റിംഗ് സമ്മാനമായി നൽകി..
ആ ദിവസം സ്റ്റെല്ല ഒരുപാട് സന്തോഷ വതിയായിരുന്നു..!!

" മോളെ എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ "  റോയ്സ് പാപ്പനും ആന്റിയും  അവരോട് യാത്ര പറഞ്ഞു.

ആൽബി  രണ്ടുപേരെയും താഴെ കൊണ്ടാക്കി.  ബാക്കി വന്ന കേക്ക് വന്നവർക്കും  കുറച്ചു അയൽ വാസികൾക്കും  കൊടുത്തു വിട്ട് ആൽബി  വേണ്ട രീതിയിൽ തന്നെ എല്ലാവരേയും പരിഗണിച്ചു

" ആൽബി അയാം സൊ ഹാപ്പി വന്നവരും നിന്നവരും  എല്ലാം കൂടി അടിപൊളിയായി..!! താങ്ക്യൂ ഫോർ എവെരിതിങ് "

എല്ലാവരും പോയതിനു പുറമേ അവർ പാത്രങ്ങളെല്ലാം കഴുകി..  വീട് തുടച്ചു വൃത്തിയാക്കിയും വീണ്ടും ഞങ്ങളുടെ പഴയ ജീവിതത്തിലേക്ക് തിരികെ വന്നു.

ആകാശത്തെ കാർ മേഘങ്ങൾ വല്ലാതെ ഉരുണ്ട്  കൂടി തുടങ്ങിയിരുന്നു..
ബാംഗ്ലൂരിൽ ഉച്ചക്ക്  ശേഷമുള്ള മഴ ഇപ്പോൾ പതിവായിരിക്കുന്നല്ലോ..

ഏകദേശം മൂന്നര നാലുമണിയോടെ അവർ രണ്ടുപേരും  വീട് പഴയ രീതിയിൽ വൃത്തിയാക്കി.. എടുത്തു..!!

ആൽബിയായിരുന്നു ആദ്യം കുളിക്കാൻ കയറിയത്..
ആൽബി കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും സ്റ്റെല്ല  കയറി ഏകദേശം അരമണിക്കൂർ എടുത്തായിരുന്നു അവളുടെ കുളി..

ഡ്രസ്സ് മാറി എല്ലാംകൊണ്ടും ഫ്രഷായി അവർ ഹാളിൽ വർത്തമാനം പറഞ്ഞിരിക്കുന്ന സമയമായിരുന്നു അത്.....

അപ്പോഴേക്കും ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി മഴയ്ക്കുള്ള ആരംഭം തുടങ്ങിയിരുന്നു...
പെട്ടെന്ന് അത്യുഗ്രമായ പ്രകാശത്തോടെ ഒരു ഇടിമിന്നൽ കടന്നു വന്നതും അതിനു തൊട്ടു

💬 Comments

View all comments