Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
"
അവൾ ഇക്കിളി എടുത്തു ഒന്ന് പുളഞ്ഞു.
ശിവയുടെ സംസാരിക്കുമ്പോഴും അവൾ ലാപ്ടോപ്പ് തന്റെ നെഞ്ചിലേക്ക് പണ്ടുകാലത്ത് പെൺകുട്ടികൾ പുസ്തകം കൂട്ടി പിടിച്ചതുപോലെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചിരുന്നു.
" ഇതെന്തിനാ ഇങ്ങനെ പിടിച്ചിരിക്കുന്നത്..?? " ശിവ അവളെ ചെറിയ വശ്യതയോടെ നോക്കി ചിരിച്ചു.
" ഇതെന്റെ സ്വയരക്ഷയ്ക്ക് ആണ് ഓരോ കള്ളന്മാരുടെ നോട്ടം ശരിയല്ല "
അതേ നാണയത്തിൽ ചെറിയ വശ്യത്തോടെയായിരുന്നു അവളുടെ മറുപടി.
" അതിനുമാത്രം ഉണ്ടല്ലോ കറന്നെടുത്താലും പിന്നെയും ബാക്കിയാവും അത്രയ്ക്കുണ്ട് " അവൻറെ കമന്റ് കേട്ടതും സ്റ്റെല്ല അവന്റെ കയ്യിലേക്ക് ചേർത്തു പിച്ചി...!!
" പെണ്ണേ ഞാൻ കുറച്ചു നാളേക്ക് മലേഷ്യയ്ക്ക് പോവുകയാണ് "
" അതെന്താ പെട്ടെന്ന് ..?? "
ശിവയുടെ പെട്ടെന്നുള്ള പറച്ചിൽ അവളുടെ മുഖത്ത് ചെറിയ വാട്ടം കൊണ്ടു വന്നു.
" ചെറിയ പ്രശ്നങ്ങൾ ഉണ്ട് അതു കൊണ്ട് ഞാനും ഭാഗത്തും നാളെ തന്നെ തിരിക്കും ചിലപ്പോൾ ഒരാഴ്ചയോ രണ്ടാഴ്ചയോ അവിടെ തന്നെയായിരിക്കും "
ശിവ പറഞ്ഞതും സങ്കടം കൊണ്ട് പെണ്ണിന്റെ മുഖത്ത് വന്ന മാറ്റം ശിവക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റി.
" പോവുന്ന പരിപാടി പെട്ടെന്ന് പൂർത്തിയാക്കി നിൻറെ അടുത്തേക്ക് തന്നെ ഞാൻ തിരികെ വരില്ലെ ?? "
" വന്നാൽ മതി "
അതിന് അവളും ചെറിയ ചിരിയാണ് മറുപടി നൽകിയത്.
" എന്താ പെട്ടെന്ന് പോകുന്നത്..?? "
" അവിടെ ഞങ്ങൾ വിചാരിക്കുന്നതിനപ്പുറം കുറച്ചു പ്രശ്നങ്ങൾ നടക്കുന്നുണ്ട് മെലാക്ക സിറ്റിയിൽ നമ്മുടെ റിസോർട്ടുകളുമായി അവിടെ തന്നെയുള്ള ലോക്കൽസിന്റെ റിസോർട്ട് ടീം ദേ കോൾഡ് ഫിദാൻ
💬 Comments
View all comments