Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
ഗ്രൂപ്പ്.. ചെറിയ കോമ്പറ്റീഷൻ ഉണ്ട്.. ഒരിക്കൽ പുറത്തു നിന്നുള്ള ലോക്കൽ മാഫിയയുമായി കൂട്ടു ചേർന്ന് അവർ ഞങ്ങളുടെ പ്രോപ്പർട്ടികൾ ആക്രമിച്ചു.. പല പ്രോപ്പർട്ടികളും അടിച്ചു തകർക്കുകയും ചെയ്തു.."
" എന്നിട്ട്..?? "
" അതിനു മറുപടിയായി ഞാൻ അത് ചെയ്തവരെ അവരുടെ സ്പോട്ടിൽ കയറി ചെന്ന് അടിച്ചു വീഴ്ത്തിയിരുന്നു.. അന്ന് അത് ഒതുങ്ങി എന്ന് വിചാരിച്ചു.. പക്ഷേ ഇപ്പോൾ അവർ വീണ്ടും തലപൊക്കി തുടങ്ങി "
അത് പറയുമ്പോൾ ശിവയുടെ മുഖത്ത് വല്ലാത്ത സീരിയസ്നെസ്സ് ഉണ്ടായിരുന്നു.
" പ്രശ്നം കുറച്ച് സീരിയസ് ആണെന്ന് തോന്നുന്നു...?? "
" അതെ ഇപ്പോൾ പോകുന്നത് ഒരു അപകടം പിടിച്ച സിറ്റുവേഷനിലേക്ക് ആണ് നൈജീരിയയിൽ നിന്നും മലേഷ്യയിലേക്ക് കുടിയേറിയ ഒരു മാഫിയയുമായി ഈ ഫിദാൻ ഗ്രൂപ്പ് കൂട്ടു ചേർന്നിട്ടുണ്ട്..!! നൈജീരിയയിൽ നിന്നും വന്നിരിക്കുന്ന ടീമിനെ സാം ബ്രദേഴ്സ് എന്നാണ് വിളിക്കുക അവർ മൂന്നു പേരാണ് കറുത്ത വർഗ്ഗത്തിൽ പെട്ട ആളുകളെ നീ അറിയുമോ..?? "
" ആ എനിക്കറിയാം ഞാൻ സിനിമയിലൊക്കെ കണ്ടിട്ടുണ്ട് "
അവൾ എന്തോ ഓർത്ത പോലെ തല കുലുക്കി.
" യെസ്..!! അവർ മൂന്ന് പേരും ആഫ്രിക്കൻസ് ആണ് ഇപ്പോൾ മലേഷ്യയിലേക്ക് കയറി കൂടി അവിടെ ആയുധ കച്ചവടവും ലഹരിയും ഒക്കെയാണ് മെയിൻ പരിപാടി... ആ മൂന്നുപേരും ചെകുത്താന്മാരാണ് എന്തിനെയും അതിന്റെ മാക്സിമം അക്രമത്തോടെയും ക്രൂരതയുടെയും തീർപ്പ് കാണുക എന്നുള്ളതാണ് അവരുടെ നയം.. !! .പോയി സംസാരിച്ചു തീർക്കാൻ നോക്കണം "
" സംസാരിച്ചു തീർക്കാൻ തന്നെയല്ലേ പോകുന്നത് ?? "
സ്റ്റെല്ല ചെറിയ ഉൾ ഭയത്തോടെ
💬 Comments
View all comments