0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.2K

കൂടി വരും..!! അതും കൂടി ആയാൽ പിന്നെ ആ സെക്ഷൻ തുടങ്ങാമല്ലോ? അല്ലേ ?? "
സ്റ്റെല്ല സൂപ്പർ വൈസറെ ചോദ്യ രൂപേണ നോക്കി.

" ആം തുടങ്ങാം മാം..!! അതിന് മുൻപേ ലെവലിങ്ങ് കൂടി നോക്കണം. സിവിൽ ടീം ഇന്ന് എത്തും പിന്നെ നാളെ മുതൽ എല്ലാം ഒരുമിച്ച് കാര്യമായി പോകട്ടെ.. എന്ന് കരുതി "
അയാൾ ഭവ്യതയോടെ കാര്യങ്ങൾ വ്യക്തമാക്കി.

സൂപ്പർ വൈസറെ കണ്ട് സംസാരിക്കുമ്പോൾ സ്റ്റെല്ല ഇനി മുന്നോട്ട് നടപ്പാക്കാൻ പോകുന്ന പ്ലാനിനെ പറ്റിയും പ്രൊജക്റ്റിൽ ശിവയുടെ ഐഡിയ എങ്ങനെ എക്സിക്യൂട്ട് ചെയ്യണം എന്നതും വർക്കേഴ്സിന് വളരെ വ്യക്തമായി വിശദീകരിച്ചു നൽകി..

ഉച്ചസമയങ്ങളിൽ ബാംഗ്ലൂരിലെ ചൂട് വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ഇത്രയും സമയം എസി കാറിനുള്ളിൽ ഇരുന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൾക്ക് കാര്യമായി തന്നെ വിയർക്കാൻ തുടങ്ങിയിരുന്നു...

ഏകദേശം രണ്ടു മണിക്കൂറോളം അവർ സൈറ്റിൽ തന്നെയായിരുന്നു..

കുറച്ചു ദിവസത്തേക്ക് ശിവ പുറത്തേക്ക് പോകും എന്നതിനാൽ സൂപ്പർ വൈസെഴ്സിനോട് സ്റ്റെല്ലയെ നേരിട്ട് കോൺടാക്ട് ചെയ്യാൻ ആവശ്യപ്പെട്ട് വേണ്ട നിർദേശങ്ങളും നൽകി അവർ തിരിച്ചു പോന്നു..

" അപാർട്ട് ഫ്രം ഓൾ നിങ്ങടെ കമ്പനി വർക്കേഴ്സ് എല്ലാം നല്ലത് പോലെ ചെയ്യുന്നുണ്ട് "
ശിവ അപ്പോഴും പ്രോജക്റ്റ് കാര്യങ്ങളിൽ തന്നെ ആയിരുന്നു.

" താങ്ക്യൂ..!! എത്ര വലിയ കെട്ടിടം ആണ് പണിയുന്നത് അപ്പോ അതിന്റെ സീരിയസ്നെസ് എല്ലാവർക്കും ഉണ്ട് ഞാൻ കഴിഞ്ഞ തവണ വന്നപ്പോഴേയ്ക്കും മൂക്കാൽ ഭാഗം ആയിരുന്ന പലതും അവർ ഇന്നത്തേക്ക് ഫിനിഷ് ചെയ്തു "

" ഞാൻ ഇപ്പോൾ ആണ് ഈ പോർഷൻ

💬 Comments

View all comments