Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
കാണുന്നത് ആർക്കിടെക്ചർ ആരായാലും സംഭവം ഭംഗിയുണ്ട്... ഫ്രണ്ട് എലിവേഷൻ ഒക്കെ എത്ര മനോഹരമായാണ് ചെയ്തിരിക്കുന്നത്..!! "
ശിവ ഡ്രൈവിംഗിന്റെ ഇടക്കും തന്റെ ഇമ്പ്രെഷൻ അറിയിക്കാൻ മറന്നില്ല.
"ശിവ അടുത്ത തവണ വരുമ്പോൾ ഇത് തീർന്നിരിക്കും. അപ്പോഴേക്കും അകത്തേക്കും ഒന്ന് കയറാം."
അവൾ വാക്ക് കൊണ്ട് അവന് ഉറപ്പ് നൽകി.
കാർ മെയിൻ ഹൈവെയിൽ കൂടി ഓടുമ്പോൾ കുറച്ചു സമയാം അവർക്കിടയിൽ മൂകത തളം കെട്ടി നിന്നു.
" നമുക്കൊരു ജ്യൂസ് കുടിച്ചാലോ ??
അവൻ മറുപടിക്ക് കാത്ത് നിൽക്കാതെ വാഹനം മെയിൻ ഹൈവെയിൽ നിന്നും വലതു വശത്തെ റോഡിലെക്ക് കട്ട് ചെയ്ത് ഇറക്കി.
ഒരു വലിയ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് കയറ്റിയതും ഒരു ജ്യൂസ് കുടിക്കാനായി ഇത്രയും വലിയ ഹോട്ടലിലേക്ക് എന്തിനാണ് പോകുന്നത് എന്ന് സ്റ്റെല്ല എന്ന് അവൾ ശങ്കിച്ചു..
അവളുടെ മനസ്സിലേക്ക് മറ്റു പല ചിന്തകളും ആ സമയം ഉടലെടുത്തു..
' പബ്ലിക് പ്ലേസിൽ വച്ച് ശിവ മോശമായി ഒന്നും ചെയ്യില്ല ' എന്ന വിശ്വാസം അവൾക്ക് അപ്പോഴും ഉണ്ടായിരുന്നു..
ആ വലിയ ഹോട്ടലിന്റെ അണ്ടർ ഗ്രൌണ്ട് പാർക്കിംഗിലെക്ക് വാഹനം കയറി അവിടെ നിന്നും അത്യാഡംബര വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യുന്ന വി ഐ പി ലോഞ്ചിലേക്ക് ശിവയുടെ കാർ കയറി നിന്നു..
അണ്ടർ ഗ്രൗണ്ട് ആയതുകൊണ്ട് തന്നെ പ്രദേശത്ത് ചെറിയ ഇരുട്ട് ഉണ്ടായിരുന്നു പാർക്കിങ്ങിന്റെ ഒരു സൈഡിലേക്ക് കാർ കയറ്റി നിർത്തിയ ശേഷം രണ്ടുപേരും വളരെ നോർമലായി തന്നെ ലിഫ്റ്റിൽ കയറി ഹോട്ടൽ ഫ്ലൊറിലേക്ക് പോയി..
പ്രതീക്ഷിച്ച പോലെ തന്നെ ശിവ വളരെ ഡീസന്റ്
💬 Comments
View all comments