Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
ആയി പെരുമാറുന്നു എന്നത് അവൾക്ക് ആശ്വാസമായിരുന്നു..
അത്യാഡംബരമായ ഹോട്ടലിലേക്ക് പ്രവേശിച്ചതും തലയിൽ തൊപ്പി വച്ച ഒരു വ്യക്തി അവർക്ക് ഡോർ തുറന്നു കൊടുത്തു..
" വാ പെണ്ണെ... "
സ്റ്റെല്ലയുടെ കൈ ചേർത്തുപിടിച്ച് അവർ രണ്ടുപേരും ഭാര്യ ഭർത്താക്കന്മാരെ പോലെ ഉള്ളിലേക്ക് പ്രവേശിച്ചു..
" മെനു പ്ലീസ് "
ജ്യൂസ് കുടിക്കാൻ വന്നിട്ട് നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻ തന്നെയാണ് ശിവയുടെ പ്ലാൻ എന്ന് അവൾക്ക് മനസ്സിലായി.
വിദേശ സഞ്ചാരികൾ ഒക്കേ കഴിക്കുന്ന വില കൂടിയ ഭക്ഷണ പദാർത്ഥങ്ങളാണ് അന്നവൻ ഓർഡർ ചെയ്തത്..
ഒരു പ്ലേറ്റിനു 3000 മുതൽ 4000 വരെ റേറ്റ് വരുന്ന അത്യധികം ലക്ഷ്വറിയായ ആ വിഭവങ്ങൾ എല്ലാം അവൾ ആദ്യമായി കാണുകയായിരുന്നു..
അവൻ കൂളായി ഓർഡർ ചെയ്യുന്നത് കേട്ടപ്പോൾ തന്നെ ഇത് ഇടയ്ക്ക് പതിവുള്ളതാണ് എന്ന് അവൾക്കു മനസ്സിലായി.. ഏകദേശം 10 മിനിറ്റ് കൊണ്ട് തന്നെ അവർക്ക് മുന്നിലേക്ക് ഭക്ഷണം എത്തി
" എൻറെ ശിവ ഇവിടത്തെ ബില്ല് എൻറെ ഒരു മാസത്തെ സാലറി ആകുമല്ലോ ??"
" അതിന് നീയല്ലല്ലോ ബില്ല് കൊടുക്കുന്നത് പിന്നെ എന്താ പ്രശ്നം ?? "
ആശ്ചര്യപ്പെട്ടുള്ള അവളുടെ ചോദ്യത്തിന് അവൻ ചെറുതായി ചിരിച്ചു.
" ഒന്നുമില്ല പറഞ്ഞതാണ് !! "
അവർക്ക് രണ്ടുപേർക്കും മുന്നിലേക്ക് വേയ്റ്റേഴ്‌സ് കാര്യമായി സേർവ്വ് ചെയ്യാൻ തുടങ്ങി.
" ശിവ മറ്റേ കാര്യം അന്വേഷിച്ചിരുന്നൊ..??"
" ഏതു കാര്യം ?? "
" അന്ന് എനിക്ക് ഉറപ്പ് തന്നത് ഒക്കേ മറന്നോ..?? പോലീസ് കേസിൽ എന്നെ പെടുത്തി എന്നു പറഞ്ഞില്ലേ ഒരു
💬 Comments
View all comments