Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
ജിതിനെ പറ്റി.. എന്തെങ്കിലും അന്വേഷിച്ചിരുന്നൊ?? "
സ്റ്റെല്ലയുടെ പെട്ടെന്നുള്ള ചോദ്യം ശിവ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
എങ്കിലും അവൻ മുഖത്ത് ഭാവമാറ്റം ഒന്നും കൂടാതെ തന്നെ മറുപടി നൽകി..
" ടെൻഷൻ ആവല്ലെ പെണ്ണെ...!! അന്ന് സ്റ്റേഷനിൽ വച്ച് കണ്ടില്ലേ എസ് ഐ അയാൾ അന്വേഷിക്കുന്നുണ്ട് "
"എന്നിട്ട്..?? "
"ആ പയ്യൻ എന്തായാലും WMX ജോലി ചെയ്യുന്നവൻ അല്ലായെന്ന് എനിക്ക് അന്ന് തന്നെ മനസ്സിലായിരുന്നു അതു കൊണ്ട് പോലീസ് വഴിയാണ് ഞാൻ മുന്നോട്ട് അന്വേഷിക്കുന്നത് "
" എന്തായാലും എനിക്ക് അവൻ ആരാണെന്ന് അറിയണം "
സ്റ്റെല്ല എന്തൊക്കെയൊ ഓർത്ത പോലെ തൻറെ കൈകൾ കൂട്ടി തിരുമ്മി..
" നമുക്ക് നോക്കാം..! നീ ഇപ്പോ കഴിക്ക് "
വിടർന്ന മുഖത്തോടെ എന്നാൽ അതിനെപ്പറ്റി ഒന്നും അറിയാത്ത രീതിയിലാണ് ശിവ പ്രതികരിച്ചതും പെരുമാറിയതും..
മുന്നിലേക്ക് എത്തിയ വിഭവങ്ങളെ അവർ ആസ്വദിച്ചു കഴിച്ചു തുടങ്ങി ഏകദേശം 30 മിനിറ്റ് സമയം എടുത്താണ് അവർ ഭക്ഷണം പൂർത്തിയാക്കിയത്..
ബില്ല് വന്നു കണ്ടതും സ്റ്റെല്ലാ ചെറുതായി ഞെട്ടി ഏകദേശം 9000 രൂപയോളം അവൻ തന്റെ കാർഡ് എടുത്ത് നൽകിയ ശേഷം വാഷ് ബേസിനിലേക്ക് പോയി..
നല്ല രീതിയിൽ ഭക്ഷണം കഴിച്ചത് കൊണ്ട് തന്നെ രണ്ടു പേരും വീണ്ടും എനർജിയോടെ പഴയ ഫോമിൽ ആയിരുന്നു..
പാർക്കിംഗ് ഗ്രേൗണ്ടിലേക്ക് എത്തിയതും അവിടെ തങ്ങൾ രണ്ടുപേരും മാത്രമാണെന്നത് സ്റ്റെല്ലാ ശ്രദ്ധിച്ചിരുന്നു..
വാഹനത്തിൻറെ അടുത്തേക്ക് എത്തിയതും ശിവ മുൻവശത്തെ ഡോർ തുറക്കാതെ പുറകിലെ ഡോർ തുറന്നാണ് അകത്ത് കയറിയത്..
ശേഷം ഒരു കള്ള ചിരിയോടെ അവളോട് അകത്തേക്ക് കയറാൻ
💬 Comments
View all comments