0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.7K

വെച്ചിട്ടുണ്ട് പിന്നെ കബാബ് പുറത്തുന്ന് വാങ്ങാം എന്ന് കരുതി.."
അവൾ അതും പറഞ്ഞ് പാക്കറ്റ് മേശപ്പുറത്തേക്ക് വച്ച് നേരെ ബാത്റൂമിലേക്ക് കയറി.

" ആൽബി ചായ വെച്ചിട്ടുണ്ടോ ?? "

" ആം ഉണ്ട് "
കിച്ചണിൽ ഗ്യാസിൽ വെള്ളം തിളക്കുന്നത് കണ്ടതും അവൾ കുറച്ച് കാപ്പി പൊടിയും കൂടി അതിലേക്ക് ഇട്ട് വാങ്ങി വച്ചു.

"ആൽബി.. നാട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു ഞാനന്നു പറഞ്ഞില്ലേ ഒരു കസിന്റെ കല്യാണം ഉണ്ടെന്ന് അത് അടുത്ത ആഴ്ച്ച അവസാനം ആണ്..!! ഞാൻ എന്തായാലും ലീവ് ചോദിച്ചിട്ടുണ്ട്.. ആൽബിയുടെ കാര്യം എങ്ങനെയാണ് ?? "

" എടി അതിപ്പോൾ ഒരാഴ്ച മുന്നേ ചോദിച്ചാൽ എനിക്ക് ലീവ് കിട്ടുമോ എന്ന് അറിയില്ല.."

" ആൽബി ഞാൻ നേരത്തെ പറഞ്ഞതല്ലേ കല്യാണം ഉണ്ടാകും എന്ന്.."
അവൾ രണ്ട് ഗ്ലാസിൽ കാപ്പിയുമായി ഹാളിലേക്ക് വന്നു.

" അതൊക്കെ ശരിയാണ് എന്ന് കരുതി ഒരാഴ്ച മുന്നേ പോയി ചോദിച്ചാൽ നാലു ദിവസത്തെ ലീവ് പോസിബിൾ അല്ല എങ്കിലും ഞാൻ ചോദിച്ചു നോക്കാം "

" ചോദിച്ചു നോക്ക്..!! "
രണ്ട് പേരും കയ്യിൽ കാപ്പിയുമായി ഓപ്പോസിറ്റ് ഇരുന്നു.

" നീ എന്നത്തേക്ക് ആണ് പോകാൻ ഉദ്ദേശിക്കുന്നത്?? "

" ഞാൻ നെക്സ്റ്റ് വീക്ക് ഒരു ബുധൻ ആവുമ്പോൾ കേറാം എന്നാ വിചാരിക്കണേ.."

" ഓ എന്തായാലും കുറച്ചു സമയമുണ്ടല്ലോ നമുക്ക് നോക്കാം "
കുറച്ചു സമയം ഓഫീസിലെ കാര്യങ്ങളും മറ്റ് കൊച്ചു വിശേഷങ്ങളുമായി അവർ പതിവ് പോലെ സംസാരിച്ചു കൊണ്ടിരുന്നു..

ദിവസങ്ങൾ അതി വേഗതയിൽ തന്നെ

💬 Comments

View all comments