0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 19K

ഓഫീസിലേക്ക് വിളിച്ച് ലീവ് പറഞ്ഞു.. പകൽ മുഴുവൻ റൂമിൽ തന്നെ ഇരുന്നു കഴിച്ചു കൂട്ടി ഇത്രയും നാൾ കൊണ്ട് പടുത്തുയർത്തിയ ജീവിതം കൺമുന്നിൽ തകർന്ന് വീഴാൻ പോവുകയാണ്..

വൈകുന്നേരം ആൽബി കൃത്യ സമയത്ത് തന്നെ വീട്ടിലെത്തിയിട്ടുണ്ടായിരുന്നു എങ്കിലും സ്റ്റെല്ല അവിടെ ഇല്ല എന്ന രീതിയിലാണ് അവൻറെ പെരുമാറ്റം കുഞ്ഞിനെ എടുക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്നുണ്ട്....!

അവളോട് ഒരു വാക്ക് പോലും മിണ്ടാൻ അവൻ കൂട്ടാക്കിയില്ല വൈകുന്നേരം ഹാളിൽ ഇരുന്ന് ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് സ്റ്റെല്ല ആൽബിയുടെ അടുത്തേക്ക് വന്നത്..

" ആൽബി സോറി സോ സോറി..!! എനിക്ക് പറ്റുന്നില്ല നീയില്ലാതെ എന്നോട് ഒന്ന് സംസാരിക്ക്..!! "
അവൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് വിറക്കുന്ന സ്വരത്തിൽ അവനെ വിളിച്ചു.

ആൽബി ഫോണിൽ നിന്ന് കണ്ണുകൾ എടുക്കാതെ താഴേക്ക് റീൽസ് ഓടിച്ചു കൊണ്ടിരുന്നു..

" ആൽബി പ്ലീസ് എനിക്ക് സംസാരിക്കാൻ ഒരു അവസരം താ..!! ശരിയാണ് ഞാൻ നിന്റെ ഭാര്യയാണെന്നതും ഒരു കുഞ്ഞിൻറെ അമ്മയാണെന്ന് എല്ലാം മറന്നു പക്ഷേ ഇനിയൊരിക്കലും അങ്ങനെയൊന്നും ഉണ്ടാവില്ല.. "
അതിനു മറുപടിയായി ആൽബി ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു പോയി.

റൂമിലേക്ക് എത്തി നേരെ കാറിൻറെ ചാവിയും എടുത്ത് താഴേക്ക് ഇറങ്ങി പോയി അടുത്ത രണ്ടും മൂന്നു ദിവസവും വീട്ടിൽ ഇതു തന്നെയായിരുന്നു അവസ്ഥ..!!

പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ സ്റ്റെല്ല ഓഫീസിൽ പോയെങ്കിലും എങ്ങനെയൊക്കെയൊ കാര്യങ്ങൾ കഴിച്ചു കൂട്ടുകയായിരുന്നു..
ശിവയുടെ ഭാഗത്തു നിന്ന് വന്ന കോളിനോ മെസ്സേജിനോ .അവൾ മറുപടി നൽകിയില്ല എല്ലാം കൊണ്ടും മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരുന്നു...!!!

പിറ്റേ

💬 Comments

View all comments