Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
ദിവസം ഒരു ശനിയാഴ്ചയായിരുന്നു രണ്ട് പേർക്കും അവധി ദിവസമായിരുന്നു അന്ന് വൈകുന്നേരം സ്റ്റെല്ല ഹാളിൽ ഇരിക്കുമ്പോഴാണ് ആൽബി വന്ന് കയറിയത്..
അവന്റെ കൈയിൽ വലിയ ഒരു കവർ ഉണ്ടായിരുന്നു അതിൽ നിന്നും അവൻ എന്തൊ ഒന്ന് ഫ്രിഡ്ജിലേക്ക് മാറ്റുന്നത് അവൾ കണ്ടെങ്കിലും അവനോട് എന്തെങ്കിലും ചോദിക്കാനുള്ള മിണ്ടാനോ അവൾക്ക് ഭയമായിരുന്നു...!!!
സമയം മുന്നോട്ടു ഓടിക്കൊണ്ടിരുന്നു ശനിയാഴ്ച അവധി ദിവസമായത് കൊണ്ട് തന്നെ അന്ന് രാത്രി പുറം വീഥികളിൽ കൂടി വണ്ടി ഓടുന്ന ശബ്ദവും മറ്റു പല പാട്ടിന്റെയും ഡാൻസിന്റെയും ഒച്ചയും അവർക്ക് കേൾക്കാമായിരുന്നു..
സ്റ്റെല്ല വീട്ടിലേക്ക് വിളിച്ച് സംസാരിക്കുന്നത് ആൽബി ശ്രദ്ധിച്ചു.
'എന്തൊക്കെയോ മിണ്ടിയും മൂളിയും സംസാരിക്കുന്നുണ്ട് '
ഇപ്പോൾ സംസാരിക്കാൻ താല്പര്യമില്ല എന്ന് എഴുതി കാണിക്കുന്നതു പോലെ ഉള്ള മനോഭാവം.
അവൻ നേരെ ബെഡ്റൂമിന്റെ വാതിൽക്കൽ ചെന്നു നിന്നു..
" ഡീ ടെറസിലേക്ക് വാ കുറച്ചു സംസാരിക്കാനുണ്ട് "
അവന്റ വിളി കേട്ടതും അവൾ പ്രതീക്ഷയോടെ ആൽബിയുടെ മുഖത്തേക്ക് നോക്കി..!!
അവൻറെ കൈയിൽ ആദ്യം കണ്ട കവർ ഇപ്പോഴും ഉണ്ടായിരുന്നു.
' കുഞ്ഞ് ഉറങ്ങി ' എന്ന് ഉറപ്പായതും അവൾ മോൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കി.. അവിടെ തന്നെ കിടത്തി ശേഷം മിണ്ടാതെ ആൽബിയെ അനുഗമിച്ചു.
ടെറസിലേക്ക് എത്തിയതും കനത്ത തണുപ്പ് അവിടെമാകെ പരന്നു അവർ രണ്ടുപേരും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്..
ശരീരത്തിലേക്ക് കുത്തിയിറങ്ങുന്ന തണുപ്പ് അവൾ കൈകൊണ്ട് മേലാകെ തിരുമി കൊണ്ടിരുന്നു..
ടെറസിന്റെ ഒരു സൈഡിൽ പോയിരുന്നു കയ്യിലെ കവറിൽ നിന്നും രണ്ടു ബിയർ ബോട്ടിൽ എടുത്ത് ആൽബി പുറത്തേക്ക് വച്ചു.. ഒരു പാത്രത്തിലേക്ക്
💬 Comments
View all comments