0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 19K

വല്ലാത്ത ഒരു ആശ്വാസം അത് ഒരു നെടുവീർപ്പായി പുറത്തു വന്നു..!!

സ്റ്റെല്ല ഇപ്പോഴും ഒന്നും മനസ്സിലാവാതെ കണ്ണ് ചിമ്മി ഇരിക്കുകയായിരുന്നു പെട്ടെന്ന് എല്ലാം അംഗീകരിക്കാൻ അവൾക്ക് പറ്റിയില്ല..!!

" അപ്പോൾ ഇതൊക്കെ ആൽബിക്ക് നേരത്തെ അറിയാമായിരുന്നു പക്ഷേ നീ അത് കാണാത്ത പോലെ നടിച്ചതായിരുന്നോ ?? "
അവൻ അതിനെ ഒരു ചിരി കൊണ്ടാണ് മറുപടി നൽകിയത്.

" എന്റെ ദൈവമേ എനിക്ക് ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല !! "
അവൾ ഒരു കൈ കൊണ്ട് തന്റെ മുടി ആകെ കുടഞ്ഞു കൊണ്ടിരുന്നു..

" എന്നാലും ആൽബി ഇങ്ങനെയൊക്കെ ഉണ്ടാകുമോ ?? "

" സ്റ്റെല്ലാ നമുക്ക് രണ്ടു ചോയിസ് ഉണ്ട് ഒന്ന് ഈയൊരു കാരണം പറഞ്ഞ് നമുക്ക് ഡിവോഴ്സ് ആയി രണ്ടു വഴിക്ക് പിരിയാം അല്ലെങ്കിൽ ബാംഗ്ലൂരിൽ നിന്ന് പോകുന്നതുവരെ ഞാനെൻറെ കഞ്ചാവ് ഉപയോഗം തുടരുന്നു... പിന്നെ നമ്മൾ രണ്ടുപേരും പരസ്പരം പൂർണ്ണ വിശ്വാസത്തോടെ എല്ലാം ഷെയർ ചെയ്തു ഈയൊരു ഫാന്റസി ആസ്വദിക്കും..!! ഒരു സദാചാരബോധം ഇല്ലാതെ മറ്റാരോടും ഷെയർ ചെയ്യാതെ എന്നാൽ നമ്മൾ രണ്ടുപേരും മനസ്സറിഞ്ഞ് ആസ്വദിച്ച് ശേഷം ഇവിടെ നിന്നും അങ്ങ് പോകും "
ആൽബി ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു.

" ബാംഗ്ലൂർ വിടുമ്പോൾ ഇതല്ലാത്തിനും നമ്മൾ അവസാനം കുറിക്കും ശേഷം ഒരു രണ്ടാമത്തേ കുഞ്ഞിന് കൂടി നോക്കി ഫാമിലി ആയി ഒരു പുതിയ ജീവിതം അങ്ങ് തുടങ്ങും അങ്ങ് അമേരിക്കയിലെ ഫിലാഡൽഫിയയിൽ..!! ഏതാണ് നല്ല ചോയ്സ് നീ തന്നെ ആലോചിച്ചു നോക്ക് !! "
ആൽബി പറഞ്ഞു നിർത്തിയതും

💬 Comments

View all comments