Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
സ്റ്റെല്ല ഒന്ന് ചിരിച്ചു..
പിന്നെ അവർ രണ്ടുപേരും പരസ്പരം നോക്കി പൊട്ടി ചിരിച്ചു..
" അപ്പോൾ നീ ആലോചിച്ചിട്ട് പറ എന്തു വേണമെന്ന്.. "
അതും പറഞ്ഞ് ആൽബി അവിടെ നിന്നും എഴുന്നേറ്റ് പോയി കുറച്ച് അപ്പുറത്തേക്ക് മാറി തൻറെ സ്റ്റിക്കിനു തീ കൊളുത്തി..
ശേഷം അത് ആഞ്ഞു വലിച്ചു.
അവൻ ശ്രദ്ധിക്കുമ്പോൾ എല്ലാം സ്റ്റെല്ല ബിയർ ബോട്ടിൽ കയ്യിൽ പിടിച്ച് കാര്യമായി ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു...
അവളുടെ മുഖത്ത് എന്തൊക്കെയോ നിറഞ്ഞ മിശ്ര ഭാവം ആയിരുന്നു..!!
ആൽബിക്ക് അത് കണ്ട് ചിരി പൊട്ടി എങ്കിലും അവൾക്ക് ആലോചിക്കാനുള്ള സമയം നൽകി അവൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു..
തൻറെ കൈയിലെ സ്റ്റിക്ക് തീർന്നതും ഏകദേശം 15 മിനിറ്റ് കഴിഞ്ഞ് അവൻ വീണ്ടും അവളുടെ അടുത്ത് വന്നിരുന്നു..
" എന്നിട്ട് എന്ത് തീരുമാനിച്ചു എൻറെ പെണ്ണ്..?? "
" ആൽബി ഒരു കാര്യത്തിൽ എനിക്ക് ഉറപ്പു വേണം നീ പറയുന്നതുപോലെ മുന്നോട്ടു പോയാൽ നാളെ വീണ്ടും ഇതുപോലെ ഒരു വഴക്ക് നമ്മൾക്കിടയിൽ ഉണ്ടാവില്ല എന്നും ഇതിനുത്തരവാദി ഞാൻ മാത്രമാകില്ല എന്നും നീ എനിക്ക് ഉറപ്പു തരണം "
ആൽബി അവളുടെ കൈ ചേർത്തു പിടിച്ച് അതിലേക്ക് കൈവിരലുകൾ ചേർത്ത് കോർത്തു..
" നമ്മൾ രണ്ടുപേരും വിശ്വസിക്കുന്ന ദൈവമാണെൽ നമ്മുടെ മകൾ അന്ന മോളാണേൽ ഞാൻ നിൻറെ കൂടെ തന്നെ ഉണ്ടാവും പക്ഷേ ഞാൻ അറിയാതെ നീ അവനെ കാണുന്നതു പോലും പാടില്ല എല്ലാം എൻറെ അറിവോടെ മാത്രമായിരിക്കണം..
അത് പോലെ നിൻറെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഞാൻ ഇനി ഈ ലഹരി
💬 Comments
View all comments