Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
കൊതി പ്രതികാരത്തിന്റെ തീക്കനലിൽ എരിയുമ്പോൾ സംഭവിക്കാൻ പോകുന്നത് കനത്ത ആൾ നാശം ആവാം..!!
വരുന്നിടത്ത് വച്ച് കാണാം ശിവ എല്ലാം കുറച്ചു സമയം മറക്കാൻ ശ്രമിച്ചു ആ കൂട്ടത്തിൽ ഒരാൾ ആയി മാറി....!!!!
സമയം പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു ഏകദേശം ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ഇന്ന് ആൽബിയുടെ ഓഫീസ് ഗ്രൂപ്പിൽ അവൻറെ കമ്പനി നടത്തുന്ന പാർട്ടിയുടെ ചർച്ച പുരോഗമിക്കുകയാണ്..
പഴയ ബോസ് മാറി പുതിയ ബോസ് വരുന്നതിന്റെ പാർട്ടിയും കമ്പനിക്ക് പുതിയ ക്ലൈന്റിനെ കിട്ടിയതിന്റെ വലിയൊരു ആഘോഷവും എല്ലാം കൂടി വമ്പൻ പാർട്ടി തന്നെയാണ് കമ്പനി ഒരുക്കുന്നത്...
ഓഫീസിനു പുറത്ത് ഒരു ഹാളിലാണ് പാർട്ടി അറേഞ്ച് ചെയ്തിരിക്കുന്നത് ഏകദേശം എട്ടു മണിയോടെ എല്ലാവരും പാർട്ടിയിൽ എത്തണമെന്നും...
പുറത്തുനിന്ന് ബുക്ക് ചെയ്ത ഒരു ബാൻഡിന്റെ പ്രോഗ്രാം ഉണ്ടായിരിക്കുമെന്നതും സ്റ്റാഫിനു കപ്പിൾ ആയി വരാം എന്നതും എല്ലാവരെയും ആകർഷിച്ചിരുന്നു..
അന്നേ ദിവസം പുറപ്പെടുവാനായി ആൽബിയും സ്റ്റെല്ലയും ഒരുക്കത്തിൽ ആയിരുന്നു..
" കൊള്ളാം കൊടുത്ത ക്യാഷ് മുതൽ ആണ്" ആൽബി താൻ പുതിയതായി വാങ്ങിയ കോട്ടിന്റെ ഭംഗി കണ്ണാടിക്ക് മുന്നിൽ നിന്ന് ആസ്വദിച്ചു..!!
കോട്ട് തനിക്ക് ഫിറ്റാണ് എന്ന് ഒന്ന് കൂടി ഉറപ്പുവരുത്തിയ ശേഷം അവൻ റൂമിൽ പുറത്തേക്ക് ഇറങ്ങിയതും അവൻറെ കണ്ണ് മഞ്ഞളിച്ചു പോയി..
അവസാന ഘട്ട ഒരുക്കത്തിൽ ചുണ്ടിൽ ലിപ്സ്റ്റിക് പുരട്ടുന്ന തിരക്കിൽ ആണ് സ്റ്റെല്ല മെറൂൺ കളർ സാരിയിൽ അതി സുന്ദരിയായിരിക്കുന്നു തന്റെ ഭാര്യ...!!
പീരിയഡ്സ് പൂർത്തിയായി ഓവൂലഷൻ ടൈമിലെക്ക് കടക്കുന്നതിന്റെ എല്ലാ തിളക്കവും വെന്മയും അവളുടെ മുഖത്തു ഉണ്ട് ..!!
" പെണ്ണേ.. ഇന്ന് മൊത്തം അടിപൊളി
💬 Comments
View all comments