0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.5K

ആയിട്ടുണ്ടല്ലൊ..?? "

" താങ്ക്യു.. ആൽബിയും നല്ല ഹാൻസം ആയിട്ടുണ്ട് "

" വേരി വെൽ അപ്പ്രഷ്യറ്റഡ്..!! സോ നമുക്ക്
കുഞ്ഞിനെ പോകുന്ന വഴി റോയ്സ് പാപ്പന്റെ അടുത്തേക്ക് ആക്കാം അല്ലേ..?? "

"  ആം  അങ്ങനെ ചെയ്യാം വരുന്ന വഴി കൂട്ടിയാൽ മതിയല്ലോ "
ഏകദേശം 15 മിനിറ്റ് കൊണ്ട് തന്നെ അവർ വീട്ടിൽ നിന്നും ഇറങ്ങി.

ആൽബിയുടെ കാർ റോയ്സ് പാപ്പന്റെ വീട് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു... രണ്ടുദിവസമായി ബാംഗ്ലൂരിൽ മഴയില്ല ഇപ്പോൾ നല്ല കാലാവസ്ഥ ആയതുകൊണ്ട് തന്നെ നഗരവും അന്തരീക്ഷങ്ങളും പഴയ രീതിയിലേക്ക് തിരികെ വന്നു..

കുഞ്ഞിനെ പാപ്പന്റെ അടുക്കൽ ഏൽപ്പിച്ച് അവർ ഓഫീസിലേക്ക് എത്തിയതും കമ്പനി ഒരുക്കിയ പാർട്ടിയുടെ മികവ് അവരെ രണ്ടുപേരെയും ഒരുപോലെ ആകർഷിച്ചു..!!

ഇടക്കെല്ലാം സ്റ്റെല്ല ഫോണിൽ ടെക്സ്റ്റ് ചെയ്യുന്നുണ്ട് എങ്കിലും ആൽബി തൻറെ  പാർട്ടിയുടെ ആവേശത്തിൽ  തന്നെയായിരുന്നത് കൊണ്ട് അത് ശ്രദ്ധിച്ചില്ല..

അവർ വന്നപ്പോഴേക്കും ബാൻഡ് അവരുടെ പരുപാടി  തുടങ്ങിയിട്ടുണ്ടായിരുന്നു.. കൂടുതലും സ്ലോ മൂഡിൽ പോയിക്കൊണ്ടിരുന്ന ഗാനങ്ങൾ ആണ് അവർ ചൂസ് ചെയ്തത്..

തൻറെ കോളിഗ്സിന് എല്ലാം സ്റ്റെല്ലയെ ആൽബി  പരിചയപ്പെടുത്തി ഇടവെളകളിൽ ഓഫീസിലെ മറ്റു കാര്യങ്ങളിൽ  ചർച്ച പുരോഗമിക്കുമ്പോൾ സ്റ്റെല്ല അതിൽ നിന്നെല്ലാം ഒഴിഞ്ഞ് ഫോണിൽ ടെസ്റ്റ് ചെയ്തുകൊണ്ടേയിരുന്നു...

ഇടയ്ക്ക് കണ്ണ് കൊണ്ട് ആരാണ് എന്ന് ആൽബി  ചോദിച്ചപ്പോൾ ഒരു കണ്ണ് ഇറുക്കുക  മാത്രമാണ് സ്റ്റെല്ല മറുപടി നൽകിയത്...
പാർട്ടി പിന്നെയും പുരോഗമിച്ചു കൊണ്ടിരുന്നു ഒരു ഹിന്ദി ഗാനത്തിന്റെ  അകമ്പടിയോടെ  എല്ലാവരും ഫ്ലോറിലേക്ക് ഇറങ്ങിയതും കൂടെ സ്റ്റെല്ലയും ആൽബിയും പങ്ക് ചേർന്നു...

ജീവിതത്തിന്റെ എറ്റവും നല്ല സമയത്ത്

💬 Comments

View all comments