0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 18.8K

തുടങ്ങി...

രണ്ട് പേർക്കും പഴയ എനർജി വീണ്ടെടുക്കാൻ ആ ഇന്റിമസി അപ്പോൾ ആവശ്യമായിരുന്നു...

അവളുടെ  തുടിക്കുന്ന അധരങ്ങളെ അവൻ വായിലാക്കി മതി മറന്ന്  കുടിക്കാൻ തുടങ്ങി..!!ഏകദേശം 2-3 മിനിറ്റോളം നീണ്ടു നിൽക്കുന്ന ചുംബനം...!!

ഉള്ളിലേക്ക് കടന്നതും  പാർട്ടി നടക്കുന്ന ഹാളിന്റെ ഒരു വശത്ത് ആയി കയ്യിൽ ഡ്രിങ്ക്സുമായി അവർ നില ഉറപ്പിച്ചു..

ബാൻഡ് വായിക്കുന്ന സംഗീതത്തിനൊപ്പം സ്റ്റെല്ല ശരീരം അനക്കിയും തല വെട്ടിച്ചും ആസ്വദിച്ചു കൊണ്ടിരുന്നു...

അതേ സമയം ആൽബിക്ക് അവൾ പോയ കാര്യങ്ങൾ ഒന്നും ഷെയർ ചെയ്യാതെ മറ്റ് പല കാര്യങ്ങളിലും ശ്രെദ്ധിക്കുന്നത്  ചെറിയ ഈർഷ്യ തോന്നിച്ചു..

അവൾ ആയിട്ട് ഒന്നും പറയുന്നുമില്ല ചോദിക്കാൻ എന്തോ മടി പോലെ..

ഒടുവിൽ രണ്ടും കല്പ്പിച്ച് അവൻ തന്നെ തുടക്കം ഇട്ടു..

" എന്നിട്ട്  എന്ത് തീരുമാനിച്ചു ?? "

" ഏഹ്.. എന്താ ആൽബി ?? "

ആൽബിയുടെ  ശബ്ദം കേട്ടതും സ്റ്റെല്ല പെട്ടെന്ന് ഞെട്ടി തിരിഞ്ഞു.

" നീ എന്നോട് പറഞ്ഞ കാര്യത്തിൽ നിങ്ങൾ എന്ത് തീരുമാനിച്ചു  എന്ന്..?? "

" ആം അതോ..  മറ്റന്നാൾ ശനിയാഴ്ചയല്ലേ ശിവ പറയുന്നത് ഓഫീസ് ഉണ്ടെന്ന് കള്ളം പറഞ്ഞ് ഇറങ്ങാൻ ആണ്.. !!  നിന്നോട് കള്ളം പറയേണ്ട കാര്യമില്ലല്ലോ .. എന്താണ് എന്റെ ഭർത്താവിന്റെ  അഭിപ്രായം ?? "

സ്റ്റെല്ല ചെറിയ ചിരിയോടെ ആണ് ചോദിച്ചത്.

" നീ എന്താ തീരുമാനം  പറഞ്ഞേ..?? "

" ഞാൻ ഇത് വരെ ഒന്നും പറഞ്ഞില്ല രാത്രി വിളിക്കുമ്പോൾ പറയാം എന്നാ പറഞ്ഞേ..! എന്ത് ചെയ്യണം  ഞാൻ പൊയ്ക്കോട്ടെ ?? "

💬 Comments

View all comments