Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
"
അതും പറഞ്ഞു ശിവ കോഫീ മഗ്ഗ് കയ്യിലേക്ക് എടുത്ത് കിച്ചൺ സ്ലാബിലേക്ക് ചാരി നിന്നു.
സമയം മുന്നോട്ട് ഓടി കൊണ്ടിരുന്നു.. പുറത്ത് മഴ മാറ്റമില്ലാതെ തുടരുകയാണ്.. ഏഴ് മണിയോട് അടുക്കാറായതും സ്റ്റെല്ല പ്രേതീക്ഷയോടെ ശിവയെ നോക്കി..
അതിന്റെ അർഥം മനസിലായ പോലെ അവൻ ഫോൺ എടുത്ത് ഒരിക്കൽ കൂടി അവനെ വിളിച്ചു നോക്കി..
ശേഷം ചുണ്ട് കൂട്ടി പിടിച്ച് നടക്കില്ല എന്ന ഭാവത്തിൽ പ്രേത്യക ആംഖ്യം കാണിച്ചു..!!
" നോ.. നോ ശിവ പ്ലീസ് "
സ്റ്റെല്ലാ കരഞ്ഞു തുടങ്ങിയിരുന്നു... അവനോടൊപ്പം ഈയൊരു നിമിഷങ്ങൾ വല്ലാതെ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു എങ്കിലും ആൽബിയെയും കുഞ്ഞിനെയും വിട്ട് ഒരു രാത്രി മാറിനിൽക്കണമെന്ന് അവൾ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല...!!
അതുകൊണ്ടുതന്നെ ഈ പെട്ടെന്നുള്ള തീരുമാനം അവൾക്ക് അംഗീകരിക്കാൻ പറ്റിയില്ല...!!
" സ്റ്റെല്ല നീ ആൽബിയെ വിളിച്ചു പറ "
" എന്താ ഞാൻ പറയേണ്ടത് ??? "
" ഇവിടെ ഹൊസൂർ വന്നതാണ് വല്ലാത്ത മഴ കാരണം തിരിച്ചു പോരാൻ പറ്റുന്നില്ല കമ്പനി നിങ്ങൾക്ക് റൂമെടുത്തു തരുന്നുണ്ട് എന്ന് പറ വേണമെങ്കിൽ ഞാനും സംസാരിക്കാം "
" ശിവ ആൽബി അതൊക്കെ വെള്ളം തൊടാതെ വിശ്വസിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ?? "
ആ ചോദ്യത്തിന് പുറകിൽ ശിവക്ക് അറിയാത്ത കുറച്ചു കാര്യങ്ങൾ ഉള്ളതിനാൽ ആൽബി താൻ ഉണ്ടാക്കിയ കാരണമായേ ഇത് കാണുമെന്നും സ്റ്റെല്ലക്ക് ചെറിയ ഭയം ഉണ്ടായിരുന്നു..
" സ്റ്റെല്ലാ.. ആൽബിൻ ഇത്രയും വിശ്വസിച്ചില്ലേ ബാക്കി കൂടി വിശ്വസിച്ചോളൂം "
ശിവയുടെ സംസാരത്തിൽ ഒരു കോൺഫിഡൻസ് വന്നത് സ്റ്റെല്ലക്ക് വിശ്വസിക്കാൻ പറ്റിയില്ല..
അവൾ
💬 Comments
View all comments