0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 19.2K

രണ്ടു കൈകൊണ്ടും മുഖം പൊത്തി 'എൻറെ ദൈവമേ '
അവിടെ നിൽക്കുന്നതിൽ കാര്യമില്ല എന്ന് മനസ്സിലായതും അവൾ വേഗം മുകളിലേക്ക് തന്നെ കയറിപ്പോയി...
അവളുടെ  ഉള്ളിൽ ശിവയോട് ഒരു നിമിഷം വല്ലാത്ത ദേഷ്യം  കടന്ന് കൂടി..!!

ആൽബിയുടെ ഫോണിലേക്ക് ഡയൽ ചെയ്ത്  ഫോൺ ചെവിയിലേക്ക് ചേർക്കുമ്പോൾ അവൻറെ പ്രതികരണം എന്താകും എന്നത് അവൾക്ക് ഉറപ്പായിരുന്നു...
രണ്ട് റിംഗ്  അടിച്ചപ്പോഴേക്കും അപ്പുറത്ത് കോൾ  കണക്റ്റ് ആയി
"  ഹലോ പെണ്ണേ പറയെടി "

" ആൽബി  എന്നാ പരിപാടി ?? "

" ഞാൻ ഇവിടെ കുറച്ചു വർക്ക് ഉണ്ട് അതൊക്കെ തീർത്ത് കുഞ്ഞിനെയും നോക്കി ഇരിക്കുകയാണ് പിന്നെ  നീ ഭക്ഷണം  കഴിച്ചോ ?? "

" ആം  കഴിച്ചു ആൽബി..!! നിങ്ങൾ രണ്ട് പേരും കഴിച്ചില്ലേ..?? "

" യെസ്.. ഡൺ ആണ്..!! പിന്നെ നിങ്ങൾ തിരിച്ചു പോന്നോ ?? ഇപ്പോൾ തന്നെ 7 ആവാൻ  ആയല്ലോ ?? "

" ആൽബി ചെറിയ പ്രശ്നമുണ്ട് "
അത് പറയുമ്പോൾ അവളുടെ സ്വരം വിറച്ചു തുടങ്ങിയിരുന്നു...

"  എന്ത് പ്രശ്നം ?? "

" ഞങ്ങളിപ്പോൾ കുറച്ചു ദൂരെയാണ് ഉള്ളത്.."

"  എവിടെ ?? "
ആൽബിയുടെ സ്വരം ഫോണിൽ കൂടി മാറുന്നത് സ്റ്റെല്ലക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു..
അവന്റെ ചോദ്യത്തിനു  അവൾ കുറച്ചു സമയം ഒന്നും മിണ്ടിയില്ല

" സ്റ്റെല്ല.. എവിടെയാണ് നിങ്ങൾ..?? "

"  ചിക്കമംഗലൂർ "

" എടി അത് ഇവിടെ നിന്നും അഞ്ചര ആറുമണിക്കൂർ ദൂരെയല്ലേ ഇത്രയും ദൂരത്തു നിന്നും നിങ്ങൾ എങ്ങനെയെത്തും

💬 Comments

View all comments