0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 19.2K

' പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇച്ചിരി കൂടിപ്പോയോ '
എന്ന് അവൾക്ക് തോന്നിയത്.. എങ്കിലും അവൻറെ പുറകെ ഇറങ്ങിപ്പോകാനൊ  സംസാരിക്കാനോ അവൾ മുതിർന്നില്ല..  സമയം പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു

സ്റ്റെല്ല മുകളിലെ റൂമിലും ശിവ താഴത്തെ റൂമിലും തന്നെയായിരുന്നു..
അവർ ഒരുപാട് സമയം മിണ്ടിയില്ല ഇടയ്ക്ക് അവൾ സമയം  നോക്കിയപ്പോൾ വൈകുന്നേരം 9 മണി ആയിരിക്കുന്നത്  കണ്ടു..

ഇനിയും മിണ്ടാതിരിക്കുന്നത് കൊണ്ട് കാര്യമൊന്നുമില്ല എന്ന് മനസ്സിലായതും  അവൾ പതിയെ താഴേക്ക് ഇറങ്ങിച്ചെന്നു ഹാളിലൊക്കെ നോക്കി എങ്കിലും ശിവ ഉണ്ടായിരുന്നില്ല...
കിച്ചണിലും ശിവ ഉണ്ടായിരുന്നില്ല താഴത്തെ  ബെഡ്റൂം തുറന്നതും അവൻ ബാത്റൂമിൽ കുളിക്കുകയാണ്... എന്ന് അവൾക്ക് മനസ്സിലായി...

സ്റ്റെല്ല നേരെ പോയി ബെഡിലേക്ക് ഇരുന്നു  മേശപ്പുറത്ത് തുറന്നു വച്ചിരിക്കുന്ന ഒരു മദ്യത്തിന്റെ കുപ്പി..
പകുതി തുറന്നു വച്ചിരിക്കുന്ന ഒരു ലാപ്ടോപ്പ് കൂടെ കാറിന്റെ കീയും  പേഴ്സും മറ്റു കാര്യങ്ങളും...
ഒരു ആകാംക്ഷയ്ക്ക് അവൾ അവന്റെ ടേബിൾ  ഡ്രോ തുറന്ന് പുറത്തേക്ക് വലിച്ചതും പെട്ടെന്ന് ഞെട്ടിത്തരിച്ചു പോയി...!!!

അവൾ ഒരു നിമിഷം പുറകോട്ട് മാറിനിന്നു... ശേഷം വീണ്ടും പതിയെ മുന്നോട്ടു വന്ന്  ഉള്ളിലേക്ക് ഒന്നുകൂടി നോക്കി...
കറുപ്പ് കളറിൽ രണ്ടു തോക്കുകൾ ഒരു ഒരു പിസ്റ്റളും ഒരു റിവോൾവറും കൂടെ വിലകൂടിയ ഒരു വാച്ചും..
അവൾ അകത്തേക്ക് നോക്കിയതും ശിവ ഇപ്പോഴും കുളിക്കുകയാണ് എന്ന് മനസ്സിലായി

ഒരു ആകാംക്ഷയുടെ പുറത്ത് അവൾ  പിസ്റ്റൾ കൈയിലേക്ക് എടുത്തു വല്ലാത്ത കനം അതിൻറെ മുകൾഭാഗത്ത് Made in America എന്ന് എഴുതിയിരിക്കുന്നു..

"വൗ.."
തിരിച്ചും മറിച്ചും ഒന്ന് ഭംഗി നോക്കിയശേഷം റിവോൾവർ കുടി അവൾ

💬 Comments

View all comments