0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 15.6K

ഹേലോ സാർ ഒരു ഇംപോർട്ടന്റെ  ന്യൂസ് പറയാൻ ഉണ്ട് ..."
മൂന്ന് പേരെയും ഒന്ന് വിഷ് ചെയ്ത ശേഷം അവൻ സംസാരിച്ചു തുടങ്ങി..!!

"  എന്താണ് ??"

"  സാർ പറഞ്ഞതുപോലെ ഞാൻ ശിവയെ പറ്റി അന്വേഷിച്ചു ആൻഡ്  വീ ഹാവ് എ ലീഡ്.. നമുക്ക് ഒരു പിടിവള്ളി വീണ് കിട്ടിയിട്ടുണ്ട്.."

" എന്താണ് നിനക്ക് കിട്ടിയിരിക്കുന്ന ലീഡ്..??"
അവർ മൂന്ന് പേരും ഒരു പോലെ ചോദ്യം ഉയർത്തി..

" ശിവാനന്ദിനെ  ഒതുക്കാൻ നമ്മൾ പല വഴി നോക്കിയെങ്കിലും അവൻ ഒരു  ഒറ്റയാൻ ആണെന്ന് ഉള്ളതായിരുന്നു നമ്മൾ ഇതു വരെയും നേരിട്ട വെല്ലു വിളി...
വിലപേശാൻ അവനൊരു ഭാര്യയൊ കുടുംബമൊ മക്കളൊ ഇല്ല പക്ഷേ ഇപ്പോൾ നമ്മൾ കാത്തിരുന്നതുപോലെ ഒരാൾ വന്നു ചേർന്നിട്ടുണ്ട്..."
അവൻറെ സംസാരം വ്യക്തമായ അറിവുകൾ ശേഖരിച്ച ഒരാളുടെ ആത്മ വിശ്വാസത്തോടെയായിരുന്നു..

" നീ  കാര്യം പറ..??? "

" ശിവാനന്ദിനു ഒരു പെണ്ണുണ്ട്..!! "

" ആർ യൂ ഫക്കിംഗ് സീരിയസ് നൗ..??? "
മൂന്ന് പേരുടെയും  മുഖത്ത് ഞെട്ടൽ വ്യക്തം കണ്ണുകളിൽ കൗതുകവും.. ഇരയെ കണ്ട  വേട്ടക്കാരന്റെ സൂക്ഷ്മതയും...

" യെസ് സാർ, അവൻ ഒരു പെണ്ണുമായി ഇപ്പോൾ ബന്ധത്തിലാണ് "
കാലങ്ങളായി അവർ കേൾക്കാൻ കൊതിച്ച ഒരു വാർത്ത തന്നെയായിരുന്നു അത്....
ഒറ്റക്കൊമ്പനായി നടന്നിരുന്ന അവനെ ഇത്ര നാളും തളക്കാൻ കഴിഞ്ഞിരുന്നില്ല...
ഇപ്പോൾ ഒരവസരം വന്നു ചേർന്നിരിക്കുന്നു..

" ആരാണ് അത്.. എന്തെങ്കിലും ഡീറ്റെയിൽസ് ഉണ്ടോ...?? "

"  ബാംഗ്ലൂരിൽ തന്നെ അവന്റെ  കമ്പനിയിൽ വർക്ക് ചെയ്യുന്ന ഒരു ഒരു

💬 Comments

View all comments