Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ആണ് അവർക്ക് വേണ്ടിയിരുന്നത് വിസയും സുരക്ഷിതമായ സ്റ്റെയും വിശ്വസ്തത ഉള്ള ഗൈഡൻസും മാത്രമായിരുന്നു..
ഇത് തിരിച്ചറിഞ്ഞ എൻറെ അച്ഛൻ പ്രോപ്പർട്ടികൾ റെന്റിനെടുത്ത് ഹോട്ടലുകൾ ആരംഭിച്ചു, ഇന്ത്യയിൽ നിന്നും വിസക്ക് അസിസ്റ്റൻസ് നൽകി ടൂറിസം പിടിക്കാൻ തുടങ്ങി..
ഇവിടെ നിന്നും വരുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവ് വന്നതോടുകൂടി നമ്മൾ റിസോർട്സ് തുടങ്ങി.. പതിയെ ഹോട്ടലുകളുടെ എണ്ണം കൂടി വന്നു...
ആ സമയം തന്നെ മറ്റു പലരും ഇതേ പാത പിന്തുടർന്നു എങ്കിലും ആരും ഞങ്ങളോളം വളർന്നില്ല..!! "
ശിവ പറഞ്ഞു നിർത്തിയതും സ്റ്റെല്ലയുടെ മുഖം വിടർന്നു..
" എന്നിട്ട്..??? "
ഒരു കൊച്ചു കുട്ടി കഥ കേൾക്കുന്ന ഭാവം ആയിടുന്നു അവൾക്ക് അപ്പോൾ..
"പക്ഷേ ഇന്ത്യയിൽ നിന്നും വന്ന ഞങ്ങൾ മലേഷ്യയിൽ ചുവട് ഉറപ്പിക്കുന്നത് അവിടുത്തെ ചില പ്രദേശവാസികൾ ചുരുക്കിപ്പറഞ്ഞാൽ ലോക്കൽസിനു ഇഷ്ടക്കേട് ഉണ്ടാക്കി...
അതോടെ 2010- 2012 കാലഘട്ടങ്ങളിലായി അവരിൽ ചിലർ, പെണ്ണും ഡ്രഗ്സും അടക്കം കുറച്ച് അഡിഷനൽ പരുപാടി ഒക്കേ ചേർത്ത് ഹോട്ടൽ ആൻഡ് റിസോർട്ട് ടൂറിസം മേഖലയിലെക്ക് വന്ന് തുടങ്ങി..
അതിൽ ഞങ്ങളുമായി നേർക്ക് നേർ കോമ്പെറ്റീഷൻ വന്ന ഗ്രൂപ്പാണ് ഫിദാൻ ഗ്രൂപ്പ്.. ഡീ കേൾക്കുന്നുണ്ടോ...?? "
ശിവ അവളുടെ താടിയിൽ പിടിച്ച് പതിയെ ഉയർത്തി.
" കേൾക്കുന്നുണ്ട് ഉണ്ട് ബാക്കി പറ "
അവൻ പറയുന്നതെല്ലാം സ്റ്റെല്ല നെഞ്ചിലേക്ക് തല വെച്ച് കേട്ടുകൊണ്ടിരുന്നു..
"ആഹ്.. അങ്ങനെ വർഷങ്ങൾ മുന്നോട്ട് പോവുന്തോറും റിയൽ എസ്റ്റേറ്റിലും ഹോട്ടൽ ബിസിനസിലും എസ് സീ ജി ഗ്രൂപ്പ് വല്ലാതെ വളർന്നു...
ഇതിനോടകം മാരിയോ ഗ്രൂപ്പ് തകർന്നത് കൊണ്ട് അവരുടെ
💬 Comments
View all comments