0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 14.5K

ഹോട്ടൽസും ഞങ്ങൾ എറ്റെടുത്തു..!!
ലോക്കൽസ് ആയ ഫിദാൻ ഗ്രൂപ്പിനു നൽകാതെ മാരിയോ ഗ്രൂപ്പ് നമ്മളുമായി കോൺട്രാക്ട് വച്ചത് അവർക്ക് എസ് സീ ജി യോട് ശത്രുത കൂട്ടി,  എങ്കിലും ഒരു ഓപ്പൺ വാറിലെക്ക് എത്തിയിട്ടില്ലായിരുന്നു..."
ശിവ ഒന്ന് നിർത്തി പിന്നെ ഫോൺ എടുത്ത് സമയം നോക്കി..

ശേഷം വീണ്ടും തുടർന്നു...
" അങ്ങനെ ഏകദേശം കുറച്ചു മാസങ്ങൾക്ക് മുമ്പ് ഇതുപോലെ നോർത്ത് ഇന്ത്യയിൽ നിന്നും വന്ന ഒരു വമ്പൻ ഗ്രൂപ്പിനെ ഏജൻറ് ആദ്യം ഫിദാൻ  ഗ്രൂപ്പിന് പ്രോമിസ് ചെയ്തെങ്ങിലും പിന്നീട് അത് ഞങ്ങൾക്ക് ബിസിനസ് വന്നു ചേരുകയായിരുന്നു...
ഞങ്ങളുടെ ഇൻഫ്ലുവൻസ് കൊണ്ടാണ് അവർക്ക് ബിസിനസ് പോയതെന്നാ  വാശിയിൽ,  അവർ ഞങ്ങളുടെ രണ്ടു ഹോട്ടലുകൾ അടിച്ച് തകർത്തു, കൂട്ടത്തിൽ ഞങ്ങളുടെ ആളുകളെയും അടിച്ച്  പരിക്കേൽപ്പിച്ചു.."

" ഓഹ്.. അപ്പോൾ അവർ ആണ്  ഇഷ്യൂസ് എല്ലാം തുടങ്ങി വച്ചത്, അല്ലേ..?? "

"യെസ്..  അതിന്റെ പ്രതികാരമായി ഞാനും എൻറെ ആളുകളും ചേർന്ന് അവരുടെ ഹോട്ടലിലേക്ക് ചെന്ന് കയറി.. അവരുടെ ഹോട്ടൽ ചെറുതായിട്ട് ഒന്ന് അടിച്ച് തകർത്തു.. പിന്നെ  അതിന്റ  കാരണക്കാരൻ ആയവനെയും അവന്റെ ആൾക്കാരെയും കൂടി ആ കൂട്ടത്തിൽ അടിച്ചിരുന്നു.. "

"  എൻറെ ദൈവമേ എന്നിട്ട്..?? "
കാര്യങ്ങൾ കുറച്ച്  സീരിയസ് ആണെന്ന് സ്റ്റെല്ലക്ക് മനസ്സിലായതും  അവൾ ശിവയുടെ നെഞ്ചിലേക്ക് കൈ കുത്തി എഴുന്നേറ്റു ഇരുന്നു..

"  എന്നിട്ടെന്താ ഞങ്ങൾ പണി കൊടുത്തവന്റെ കാര്യം കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു..  അവന് മലേഷ്യയിൽ തന്നെ പ്രവർത്തിക്കുന്ന ഒരു നൈജീരിയൻ ഓർഗനൈസ്ഡ് ക്രിമിനൽ ഗ്രൂപ്പുമായി ബന്ധം ഉണ്ടായിരുന്നു..
ആ ക്രിമിനൽ ഗ്രൂപ്പാണ്

💬 Comments

View all comments