Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
സാം ബ്രദേഴ്സ് അവർ മൂന്നു പേരാണ് മൂന്നും നൈജീരിയൻ വംശജരാണ്..
ഫിദാൻ ഗ്രൂപ്പുമായി പാർട്ണർഷിപ്പ് ഉള്ളതുകൊണ്ട് തന്നെ അവരെ സംരക്ഷിക്കാൻ ഉള്ള ചുമതല ഈ ക്രിമിനൽ സിൻഡിക്കേറ്റിനാണ്..
ഇപ്പോൾ അവരുടെ പ്രോപ്പർട്ടി തകർത്തതിനും ആക്രമിച്ചതിനും ബദലായി ഞങ്ങളുടെ ഒന്ന് രണ്ട് പ്രോപ്പർട്ടി അവരും തിരിച്ച് അടിച്ച് തകർത്തു ഇപ്പോൾ അതൊരു ഓപ്പൺ വാറിലേക്ക് പോയി കൊണ്ടിരിക്കുകയാണ്..."
ശിവ പറഞ്ഞു നിർത്തി കുറച്ചു സമയം അവർക്കിടയിൽ നിശബ്ദത തിങ്ങി നിന്നു...
" ശിവ നിനക്ക് ഇത്ര ഇഷ്യൂസ് ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.. "
സ്റ്റെല്ലയുടെ പതിഞ്ഞ ശബ്ദം മൂകതയെ ഭേദിച്ചു..
" എന്റെയും എന്റെ ആളുകളുടെയും പ്രൊഫൈൽ അവരുടെ കയ്യിൽ ഉണ്ട്.. ഇപ്പോൾ വേണമങ്കിലും അവർ ഇനിയും അറ്റാക്ക് ചെയ്യാം അത് കൊണ്ട് തന്നെ നമ്മുടെ എല്ലാ പ്രോപ്പർട്ടിയും ഇപ്പോൾ കനത്ത സെക്യൂരിറ്റിയിലാണ്...
ചുരുക്കി പറഞ്ഞാൽ അവരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാവുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ ഭഗത്തിനെ അവിടെ നിർത്തിയിട്ടാണ് വന്നിരിക്കുന്നത്... ഇതാണ് സംഭവം "
ശിവ പറഞ്ഞു മുഴുമിച്ചതും ഒരു ദീർഘ ശ്വാസം എടുത്തു വിട്ടു, സ്റ്റെല്ല അവന്റെ നെഞ്ചിലേക്ക് തല വച്ച് കുറച്ചു സമയം അത് പോലെ തന്നെ കിടന്നു..
" എന്തിനാ ശിവ ഗുണ്ടായിസവും ഗ്യാങ്ങ് ഇഷ്യൂസ് ഒക്കെ ആയി നടക്കുന്നത്, മര്യാദയ്ക്ക് ബിസിനസ് നടത്തിയാൽ പോരെ..?? "
അവളുടെ ചോദ്യത്തിൽ ചെറിയ ആകുലത നിറഞ്ഞിരുന്നു..
" പെണ്ണെ ഇതൊന്നും ഞാൻ ആഗ്രഹിച്ച് ചെയ്യുന്നതല്ല.. പക്ഷേ ഹോട്ടലും റിസോർട്ടും ടൂറിസവും ഒക്കേ നടത്തുമ്പോൾ അതും മറ്റൊരു രാജ്യത്ത് ചെയ്യുമ്പോൾ ഇതൊക്കെ പറഞ്ഞിട്ടുള്ളത് ആണ്..."
ശിവ
💬 Comments
View all comments