0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 14.9K

എന്ന്  കരുതി ഫോൺ എടുത്തു നോക്കിയതും...

ഫോണിൽ വൈഫ് എന്ന് എഴുതി കാണിച്ചത് അവന്റെ നെഞ്ചിടിപ്പ് ഉയർത്തി...

വല്ലാത്ത പ്രതീക്ഷയൊടെ അവൻ കോൾ അറ്റെൻഡ് ചെയ്ത്  ചെവിയിലേക്ക് ചേർത്തു..

" ഹേലോ.. ആൽബി..?? "

ആൽബിൻ മറുപടി ഒന്നും മിണ്ടിയില്ല.

" ആൽബി കേൾക്കുന്നുണ്ടോ..??? "

"  സ്റ്റെല്ലാ.. നീ ഇതെവിടെയാ ?? "

" ആൽബി ഇന്നലെ എൻറെ ഫോൺ സ്വിച്ച് ഓഫ് ആയി പോയിരുന്നു..!!  ഞാനിപ്പോൾ ടൗണിൽ വന്നപ്പോൾ വേറെ ഒരാളുടെ  ചാർജർ വാങ്ങി പെട്ടെന്ന്  എൻറെ ഫോൺ ചാർജ് ആക്കിയതാ.. "

സ്റ്റെല്ല ഒന്ന് പറഞ്ഞു നിർത്തി അപ്പുറത്ത് മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ആൽബിൻ ഒക്കേ അല്ല എന്ന് അവൾക്ക് മനസിലായി

"  എന്നോട് ദേഷ്യം പിടിക്കല്ലേ എല്ലാം ഞാൻ വന്നിട്ട് പറയാം....!! ആൽബി  അന്നമോൾ എന്തിയെ  ?? "

" ആം..!! അതും കൂടി  പറയാനാണ് ഞാൻ വിളിച്ചു കൊണ്ടിരുന്നത്.. "

" എന്തുപറ്റി ??? "

" അന്നമോൾക്ക് രാവിലെ ആയപ്പോഴേക്കും പനി വല്ലാതെ കൂടി ശരീരം ഒക്കെ ആകേ വിറക്കാൻ  തുടങ്ങി...  ഇപ്പോൾ ഞാൻ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നതാണ് "

"  അയ്യോ എൻറെ ദൈവമേ...!!  ആൽബി ഒരു രണ്ടുമണിക്കൂർ അതിനുള്ളിൽ ഞാൻ അങ്ങോട്ടേക്ക് എത്തും "

അവളുടെ ശബ്ദം മാറിയതും ടെൻഷൻ ആകുന്നതും  ആൽബിൻ ശ്രെദ്ധിച്ചു..

" ശരി.. നീ വന്നിട്ട് ഇതിൻറെ ബാക്കി ഞാൻ പറയാം..  ഇപ്പോൾ നിന്നെ വിളിച്ചു അറിയിക്കണം എന്ന് തോന്നി അതുകൊണ്ടാ രാവിലെ പുറകെ പുറകെ വിളിച്ചു നോക്കിയത്

💬 Comments

View all comments