0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 14.9K

"

" എനിക്ക്  മനസ്സിലാവും ആൽബി  സോറി ഞാൻ വന്നിട്ട് നമുക്കിത് സംസാരിക്കാം എൻറെ ഫോണിലേക്ക് ഹോസ്പിറ്റലിന്റെ ലൊക്കേഷൻ  ഒന്ന് അയച്ചിട്ടേക്ക്.. !!  ഞാൻ അങ്ങോട്ടേക്ക് തന്നെ ഡയറക്ടറായി എത്തിയേക്കാം.. !! ആൽബി എഗൈൻ സോറി"

അത് പറഞ്ഞപ്പോഴേക്കും അപ്പുറത്ത്  ആയിരുന്നു,  സ്റ്റെല്ല  ഫോൺ കയ്യിൽ പിടിച്ച്  ടെൻഷനോട് തന്നെ നിന്നു..

" എന്തുപറ്റി ആൽബി ദേഷ്യത്തിലാണോ..??"

"  എനിക്കറിയില്ല ശിവ എന്തായാലും വരുന്നിടത്ത് വച്ച് കാണാം "

അവരുടെ വാഹനം മുന്നോട്ടു ഓടിക്കൊണ്ടിരുന്നു..

തങ്ങൾ വന്നിറങ്ങിയ അതെ ഹോട്ടലിലേക്ക് കാർ കയറ്റി പാർക്ക് ചെയ്ത ശേഷം അതുപോലെ തന്നെ ലിഫ്റ്റിൽ കയറി ടെറസിൽ  എത്തി..

അവർ വന്നപ്പോഴേക്കും ഹെലികോപ്റ്റർ പോകാൻ  റെഡിയായി നിന്നിരുന്നു..

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെയും അവരെയും  കൊണ്ട് ഹെലികോപ്റ്റർ അവിടെ നിന്നും പറന്നുയർന്നു..

ചിക്കമംഗലൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് ഹെലികോപ്റ്റർ പറക്കുമ്പോൾ സ്റ്റെല്ലയുടെ ഉള്ളിൽ ആകെ ടെൻഷൻ നിറഞ്ഞു തുടങ്ങിയിരുന്നു..

ആൽബിയോട് എന്ത് പറയണം എന്ന് അവൾക്ക് ഒരു ഊഹവുമില്ലായിരുന്നു..

" പെണ്ണേ ടെൻഷൻ  അടിക്കേണ്ട എല്ലാം ശരിയായിക്കോളും "

ശിവ അവളുടെ കൈകളിലേക്ക് കൈ ചേർത്ത് തിരുമ്മി...

സ്റ്റെല്ലയുടെ ഫോണിലേക്ക് ആൽബി അയച്ചിട്ട  ലൊക്കേഷൻ അവൾ ശിവയുടെ ഫോണിലേക്ക് അവൾ ഫോർവേഡ് ചെയ്തു...

കോപ്റ്റർ ഇറങ്ങിയതും ലൊക്കേഷനിൽ തന്നെ  ഡ്രോപ്പ് ചെയ്യാൻ അവൾ ആവശ്യപ്പെട്ടത് പ്രകാരം ,  അവന്റെ ബിഎംഡബ്ലിയു മെട്രോ ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു..

ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് തന്നെ അവൾ ഹോസ്പിറ്റലിന്റെ  മുന്നിലേക്ക് എത്തി...

"  ശിവ ഞാൻ പോവാ വിളിക്കാം നിന്നെ.."

"  പെണ്ണേ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ

💬 Comments

View all comments