0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 14.9K

എന്നോട് പറയണം.. പിന്നെ ആൽബിയോട് ഡ്യൂട്ടി  കാര്യം തന്നെയാണെന്ന രീതിയിൽ ഞാൻ സംസാരിക്കാം "

" ശരി ശിവ , ഞാൻ പോട്ടെ "

വണ്ടിയിൽ നിന്ന് ഇറങ്ങുന്നതിനു മുന്നായി അവളുടെ ചുണ്ടിലേക്ക്  അവൻ അമർത്തി ഒരു ചുംബനം നൽകി...!!

ആ ചുംബനം സ്വീകരിച്ച ശേഷം ഡോർ തുറന്ന് അവൾ പുറത്തേക്ക് ഇറങ്ങി വേഗം നടക്കാൻ തുടങ്ങി...!!

ഫോണിൽ കുറഞ്ഞ ചാർജ് മാത്രമേ ഇപ്പോഴും ഉള്ളൂ..

"  ഹലോ ആൽബി എവിടെയാ ഉള്ളത്..?? "

"  സെക്കൻഡ് ഫ്ലോർ  കേറിയിട്ട് നേരെ പോരെ രണ്ടാമത്തെ റൂമിൽ ഉണ്ട് "

"  ഒക്കെ ഞാൻ ദാ എത്തി "

അവൾ വേഗം മുന്നോട്ട്  നടന്നുകൊണ്ടിരുന്നു.. സ്റ്റെല്ല കയറി വരുമ്പോൾ.. രണ്ടാമത്തെ റൂം അടച്ചിട്ടിരുന്നു..

റൂമിലേക്ക് കയറുന്നതിനു മുന്നേ അവളുടെ നെഞ്ചിടിക്കാൻ തുടങ്ങി..

' ആൽബി എങ്ങനെ പെരുമാറും എന്നറിയില്ല  ദേഷ്യം ആയിരിക്കാം '

' പക്ഷേ  അതിനെക്കാൾ ഇമ്പോർട്ടന്റ് ഇപ്പോൾ മറ്റൊരു കാര്യത്തിനാണ് '

സ്റ്റെല്ല പതിയെ ഡോർ  തുറന്നു അകത്തേക്ക് കയറിയതും ബെഡിൽ കുഞ്ഞു കിടക്കുന്നുണ്ടായിരുന്നു..

കയ്യിൽ ഗ്ലൂക്കോസ് കയറ്റിയ സൂചിയും സമീപത്തായി ആൽബിയും ഉണ്ടായിരുന്നു... അവളെ കണ്ടതും ആൽബിയുടെ മുഖത്ത് ഒരു നിസ്സംഗഭാവം തെളിഞ്ഞു...!!

ആൽബിയെ  ഒന്ന് നോക്കി ചിരിച്ച ശേഷം അവൾ വേഗം അന്ന മോളുടെ അടുത്തായി പോയിരുന്നു..

നെറ്റിയിൽ കൂടി കൈകൊണ്ട് തലോടി അവൾ കുഞ്ഞിന്റെ  സാഹചര്യം വിലയിരുത്തി..

"  ഡോക്ടർ എന്താ പറഞ്ഞത് ?? "

" പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല ഇന്നലെ ആകെ കരഞ്ഞു തളർന്നു ഉറങ്ങിയതിന്റെ ഷീണവും പിന്നെ ചെറിയൊരു

💬 Comments

View all comments