0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 14.9K

അവൾ തുടച്ചു നീക്കി..

ആൽബിൻ നിശബ്ദനായിരുന്നു എങ്കിലും  അവൻ കൈവശം സ്റ്റിയറിങ്ങ് പകർപ്പില്ലാതെ പിടിച്ചു..

മനസ്സ് തകർന്ന ഒരിടത്താണ് , നിലവിൽ കാറിനുള്ളിൽ രണ്ട് ആളുകൾ മാത്രമേ ഉള്ളു..

പക്ഷേ അവരുടെ ഹൃദയങ്ങൾ ആർക്കും പറയാൻ കഴിയാത്ത അകലെക്കാണ് പോയത്,

വാക്കുകൾ ഇല്ല... നോക്കുകൾ പോലും  പരിചയമില്ലാത്തവ പോലെയാണ്...

കാറിന്റെ എയർ കണ്ടീഷന്റെ തണുപ്പ് പോലെയാണ് ആ ബന്ധത്തിന്റെ സ്ഥിതിയും  പുറത്ത് ശാന്തം, അകത്ത് ഒറ്റപ്പെട്ടതും നിരാശാജനകവുമായ തണുപ്പും....

വീട്ടിലേക്ക് എത്തിയതും കുഞ്ഞിനേയും കൊണ്ട് റൂമിലേക്ക് കയറി സ്റ്റെല്ല കുറച്ചു നേരം അന്ന മോളുടെ അടുത്ത് തന്നെ കിടന്നു.. ആൽബിൻ ആ  സമയമെല്ലാം  കിച്ചണിൽ തന്നെയായിരുന്നു..

കുഞ്ഞിന്റെ അരികിൽ തന്നെ കിടന്ന് അവൾ ഉറക്കമായി എന്ന് കണ്ടതും സ്റ്റെല്ല പതിയെ എഴുനേറ്റു.. ഡോർ ലോക്ക് ചെയ്ത്  നേരെ കിച്ചണിലേക്ക് വന്നു..

സ്റ്റെല്ലയെ കണ്ടു എങ്കിലും  ആൽബിയുടെ  ഭാഗത്തുനിന്നും സംസാരം ഒന്നും തന്നെയില്ല.. അവൾ കുറച്ചു സമയം അതുപോലെ തന്നെ നിന്ന ശേഷം സംസാരിച്ചു തുടങ്ങി..

" ആൽബി ഞാനിതൊക്കെ അറിഞ്ഞുകൊണ്ട് പ്ലാൻ  ചെയ്തതാണെന്ന് നിനക്ക് ഇപ്പോഴും തോന്നുന്നുണ്ടോ..?? "

അവളുടെ ചോദ്യത്തിന് മറുപടിയില്ല..

"  ഞാൻ നിന്നോട് ഒരു നൂറുവട്ടം പറഞ്ഞു ഇന്നലെ ഞങ്ങൾ അങ്ങോട്ട് പോയത് ഹെലികോപ്റ്ററിൽ ആണ്..

പിന്നെ കാലാവസ്ഥയും മഴയും എല്ലാം നീ തന്നെ നേരിട്ട് കണ്ടതല്ലേ എനിക്ക് അവൻറെ കൂടെ ഒരു രാത്രി ചെലവഴിക്കാൻ ആണെങ്കിൽ നിന്നോട് ഇങ്ങനെ ഒരു കള്ള കഥ ഉണ്ടാക്കി പോകേണ്ട കാര്യമുണ്ടോ.. എല്ലാം പരസ്പരം ഷെയർ ചെയ്യാമെന്ന് നമ്മൾ  സമ്മതിച്ചതല്ലെ..?? "

സ്റ്റെല്ല ഒന്ന് നിർത്തി..

💬 Comments

View all comments