Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
പിന്നെ വീണ്ടും തുടർന്നു..
" ഞാൻ നേരത്തെ വിളിച്ചു പറഞ്ഞതല്ലേ അവിടെ പെട്ടു പോയതാണെന്ന്.. ഒന്ന് അറിയിക്കുക പോലും ചെയ്യാതെ അല്ലാലോ.. എന്നിട്ട് ഇപ്പോൾ ഞാൻ മാത്രമായി കുറ്റക്കാരി..!! ഇതെല്ലാം തുടങ്ങി വച്ചപ്പോൾ നിന്നോട് അന്ന് ഞാൻ ചോദിച്ചിരുന്നു എപ്പോഴെങ്കിലും എന്തെങ്കിലും പ്രശ്നം വന്നുകഴിഞ്ഞാൽ ഞാൻ ഇതിൽ ഒറ്റപ്പെട്ടു പോകുമോ എന്നെല്ലാം.. അപ്പോൾ നീ പറഞ്ഞു നമ്മൾ രണ്ടുപേരും പരസ്പര വിശ്വാസത്തോടെ ചെയ്യുന്നതിൽ ഞാൻ മാത്രം എങ്ങനെ കുറ്റക്കാരിയാകുമെന്ന് ഓർക്കുന്നുണ്ടോ.. ദാ..ദാ ഇപ്പോ കണ്ടില്ലേ..?? "
സ്റ്റെല്ല വാക്കുകൾ വിറച്ച് കൊണ്ട് പറഞ്ഞു നിർത്തി..
ആൽബി പതിയെ തല ഉയർത്തി അവളെ നോക്കി മുഖത്ത് വീണ്ടും നിസംഗ ഭാവം.... പണ്ട് ഉള്ളവർ പറഞ്ഞു വച്ചത് പോലെ
' ഒരാൾ പറയാൻ ശ്രമിച്ചേക്കാം, പക്ഷേ മറ്റൊരാൾക്ക് കേൾക്കാൻ മനസ്സില്ലാ എങ്കിൽ എന്ത് കാര്യം '
ആൽബിയുടെ മൗനം നീണ്ടുപോയപ്പോൾ അവരുടേ മനസ്സുകൾ രണ്ട് അടച്ചിട്ട മുറികൾ പോലെ തുടരുന്നു...
" സ്റ്റെല്ല...?? "
ഒടുവിൽ അവൻ മൗനം വെടിഞ്ഞു സംസാരിച്ചു തുടങ്ങി..
" ഫസ്റ്റ് ഓഫ് ഓൾ ഇത്ര ദൂരം പോകുന്ന കാര്യം നീ എന്നോട് സൂചിപ്പിച്ചിട്ടില്ല.. രണ്ട് അവിടെ എത്തിയത് മുതൽ നിന്റെ ഫോൺ സ്വിച്ച് ഓഫ്.. ഒക്കേ ലീവ് ഇറ്റ്.. പക്ഷേ ശിവയുടെ കൂടെ അവിടെ രാത്രി തങ്ങുന്ന കാര്യം ഒരു വാക്കിൽ പോലും നമ്മൾ ആലോചിട്ടില്ല..!! "
" ആൽബി ഞാൻ..."
" പ്ലീസ് ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല..ഇന്ന് വരില്ല എന്ന കോളിന് ശേഷം ഈ നിമിഷം വരെ പിന്നെയും നിന്റെ ഫോൺ സ്വിച്ച്
💬 Comments
View all comments