0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 15K

സംഭവിച്ചത്..??

" അത് ഞാൻ.. അത്... "

ഒട്ടും പ്രതീക്ഷിക്കാതെ വന്ന ചോദ്യത്തിനു മുന്നിൽ സ്റ്റെല്ലക്ക്  ചെറുത്തു നിൽക്കാൻ ഒന്നും വായിൽ വന്നില്ല..

" തപ്പി തടയണ്ട..!!  കാരണം  കോൾ തന്നെ കട്ട് ആയതല്ല, ആ സമയം  മുതൽ ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു.. പെണ്ണേ  അവനെ കണ്ട് മുട്ടുന്ന നിമിഷം മുതൽ നീ ആളാകെ മാറുന്നു.."

ആൽബി പറഞ്ഞു നിർത്തി സ്റ്റെല്ലയുടെ മുഖത്തേക്ക് ഒന്ന് നോക്കി ശേഷം വീണ്ടും  തുടർന്നു..

" സ്റ്റെല്ല..  നമുക്കിതെല്ലാം നിർത്താം..."

" എന്താ...??? "

സ്റ്റെല്ല പെട്ടെന്ന്  ഞെട്ടലോടെ ആൽബിയെ തന്നെ നോക്കി നിന്നു...!!

" നമുക്ക്  രണ്ടു പേർക്കും എന്നെന്നേക്കുമായി ഈ ഫാന്റസിയും പരുപാടിയും ഒക്കെ അങ്ങ് നിർത്താം എന്ന്...!!  നമ്മളിൽ ആർക്കെങ്കിലും ഇത്  മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ല എന്ന് തോന്നിയാൽ നിർത്താമെന്ന് പറഞ്ഞല്ലേ തുടങ്ങിയത്... ഇപ്പോൾ ഞാൻ പറയുന്നു നമുക്കിത് എന്നന്നേക്കുമായി നിർത്താം "

സ്റ്റെല്ലയുടെ  മുഖത്ത് നോക്കാതെയാണ് അവൻ പറഞ്ഞതെങ്കിലും അത് അവളുടെ ഹൃദയത്തിൽ തറച്ചു കയറുന്ന ഒരു മറുപടിയായിരുന്നു..

ആൽബിൻ അന്നേരത്തെ ദേഷ്യത്തിൽ  എന്തെങ്കിലുമൊക്കെ പറയും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്ര പെട്ടെന്ന് ശിവയുമായുള്ള ബന്ധം ഒഴിവാക്കാൻ  പറയും എന്ന് അവൾ തീരെ പ്രതീക്ഷിച്ചില്ല...

" ആൽബി അതിനു മാത്രം എന്താ  ഇവിടെ  സംഭവിച്ചത്, ഒരു വട്ടം ഇങ്ങന ഒക്കേ സംഭവിച്ചു  പോയി പക്ഷേ ഇനി അങ്ങനെ  ഒരിക്കലും സംഭവിക്കില്ല എന്ന്  നിനക്ക് ഞാൻ നൂറുവട്ടം ഉറപ്പ് നൽകാം..."

"  സ്റ്റെല്ല  ഞാൻ പറഞ്ഞ കാര്യം തീരുമാനിച്ച് ഉറപ്പിച്ച് എടുത്തതാണ് അവനുമായുള്ള ബന്ധം  നീ എന്നെന്നേക്കുമായി  നിർത്തുന്നു

💬 Comments

View all comments