Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ഇതാണ് എൻറെ തീരുമാനം..."
" ആൽബി..?? "
" ഇനി നിനക്ക് തീരുമാനിക്കാം ഞാൻ വേണമോ അല്ലെങ്കിൽ അവൻ വേണമോ എന്നുള്ളത് "
അതും പറഞ്ഞ് ആൽബി നേരെ ഹാളിലേക്ക് പോയി സോഫയിലേക്കായിരുന്നു..
സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് ക്രേമാധീതമായി ഉയർന്ന് കൊണ്ടിരുന്നു ഇത്ര പെട്ടെന്ന്... ഇതുപോലെ ഒരു തീരുമാനം അവൾ പ്രതീക്ഷിച്ചിരുന്നില്ല..
ശിവയുമായി ഇത്രയും അടുത്ത് ബന്ധം നിലനിൽക്കുന്ന സമയം ആൽബി പറഞ്ഞ തീരുമാനം അവൾക്ക് സകല സമാധാനവും കെടുത്തുന്നത് ആയിരുന്നു..
എങ്കിലും ആൽബിനെയും കുഞ്ഞിനെയും വിട്ട് അവന്റെ കൂടെ പോവുക എന്നത് അവൾ ഒരിക്കലും ആലോചിക്കുകയും പരിഗണിക്കുകയും ഇല്ല...
എല്ലാം കൊണ്ടും ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥയായി പോയി...
ആൽബി ഹാളിലേക്ക് വന്നതിനു പുറമെ അവളും കിച്ചണിൽ നിന്നും നേരെ ഹാളിലേക്ക് വന്നു..
ആൽബി ഇരുന്ന സോഫയിലേക്ക് അവളും കുറച്ച് അകന്ന് ഇരുന്നു പക്ഷേ രണ്ടു പേരും കുറച്ചു സമയം മിണ്ടിയില്ല..
"സ്റ്റെല്ല.. നിനക്ക് അവനെ ഒഴിവാക്കാൻ ബുദ്ധിമുട്ടുണ്ടോ ?? "
" അങ്ങനെയല്ല ആൽബി...!! നമ്മൾ തീരുമാനിച്ചത് നിനക്ക് യു എസിലേക്ക് ജോബ് റെഡിയാകുന്നത് വരെ ഇങ്ങനെ മുന്നോട്ടു പോകാം എന്നല്ലേ, ഇപ്പോൾ പെട്ടെന്ന് ഈ തീരുമാനം പറയുമ്പോൾ അത് ഞാനും കൂടി ഉൾപ്പെട്ട കാര്യമല്ലേ..?? "
" നീയും കൂടി ഉൾപ്പെട്ട കാര്യമാണ് പക്ഷേ അത് ഇത്രത്തോളം എത്തിച്ചത് നീ തന്നെയാണ് നിന്റെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും ഞാൻ കൂടെ നിന്നു.. എന്നിട്ട്...?? "
" വാട്ട് ദ ഫക്ക് ആൽബി...????? എൻറെ മാത്രം ആഗ്രഹങ്ങളും ഇഷ്ടങ്ങളുമൊ.. അങ്ങനെയാണോ ഇത് ഇവിടെ വരെ എത്തിയത്..??
💬 Comments
View all comments