Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
സ്റ്റെല്ലയുടെ വിളി കേട്ട് അവൻ പതിയെ തല ഉയർത്തി നോക്കി..
" നീ പറഞ്ഞത് പോലെ ഞാൻ അനുസരിക്കാം എല്ലാം നിർത്താം.."
പരസ്പരം ഉള്ള പഴിചാരലും തർക്കവും കഴിഞ്ഞ് ഭർത്താവിന്റെ മുഖം ദുഃഖത്തോടെ മാറുന്നത് കണ്ടപ്പോൾ അവളുടെ മനസ്സിൽ ഒരു വേദന ഉണ്ടായിരുന്നിരിക്കാം..
ഉരുകിയ വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും അവനെ വേദനിപ്പിച്ചെന്ന ബോധം അവളെ ഭരിക്കാൻ തുടങ്ങിയിരിക്കാം...
" ശിവയെ വിളിക്ക് എന്നാൽ..."
" എന്താ ..??"
കേട്ടത് ഉറപ്പിക്കും പോലെ അവൾ ആൽബിയെ സംശയത്തോടെ നോക്കി..
" നിന്റെ ഫോണിൽ നിന്നും ശിവയെ വിളിക്ക് ഇപ്പോൾ തന്നെ.."
അവൻറെ പെരുമാറ്റവും മുന്നൊരുക്കവും എന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല..
പക്ഷേ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ ഫോണെടുത്ത് ശിവയുടെ നമ്പർ ഡയൽ ചെയ്തു..
ഒരു ഫുൾ റിങ് അടിച്ചെങ്കിലും അപ്പുറത്തെ കോൾ കണക്ട് ആയില്ല..
അവൾ ഫോൺ അതുപോലെ കയ്യിൽ പിടിച്ച് ആൽബിയുടെ മുഖത്തേക്ക് സംശയത്തോടെ തന്നെ നോക്കി നിന്നു..
" ഞാൻ പെട്ടെന്ന് അവനോട് അങ്ങനെ പറഞ്ഞാൽ എന്താണ് പ്രശ്നം എന്തുകൊണ്ടാണ് നിർത്തുന്നത് എന്നുള്ള ചോദ്യം എല്ലാം വരില്ലേ..?? "
" തീർച്ചയായും വരും "
" അത് നമ്മൾ വിചാരിച്ചതിനേക്കാൾ കൂടുതൽ പ്രശ്നത്തിലേക്ക് പോവുകയല്ലേ ഉള്ളൂ.."
" നീ ശിവയോട് പറയുന്നു ആൽബിൻ എല്ലാം അറിഞ്ഞു എന്ന്.. അതുകൊണ്ടു തന്നെ കുറച്ചു നാളത്തേക്ക് നിങ്ങൾ തമ്മിൽ ബന്ധം വേണ്ട എന്ന് പറയുന്നു...
ഇനി എന്നെങ്കിലും ഒരിക്കൽ നീ അവന്റെ അടുത്തേക്ക് തിരികെ വരുമെന്നുള്ള പ്രതീക്ഷയിൽ അവൻ നിന്നെ വെയിറ്റ് ചെയ്യും.. കുറച്ച് കഴിയുമ്പോൾ നമ്മൾ വീണ്ടും മുന്നോട്ടു
💬 Comments
View all comments