Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
സമയം കൂട്ടിയെടുത്ത് ഇവിടെ നിന്നും പോകും ഇതാണ് എൻറെ പ്ലാൻ...!! ഇതാണ് എൻറെ തീരുമാനം..!! "
ആൽബി തന്റെ പ്ലാൻ പറഞ്ഞു നിർത്തി ശേഷം വീണ്ടും ആലോചിച്ചു കൊണ്ടിരുന്നു.. കാരണം അവനും നല്ലത് പോലെ അറിയാമായിരുന്നു..
ശിവാനന്ദ് ചന്ദ്ര ഗൗഡ എന്ന ബിസിനസ് സിന്ധികെറ്റ് ഗ്യാന്ദ്സ്റ്ററിൽ നിന്നും തന്റെ അതി സുന്ദരിയായ ഭാര്യയെ പെട്ടെന്ന് തിരികെ എടുക്കുക സാധ്യമല്ല എന്ന്
" സ്റ്റെല്ല.. ഇന്നല്ലെങ്കിൽ നാളെ നീ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിൽ അവൻ നിന്നെ കാത്തിരിക്കും.. ആ സമയം കൊണ്ട് നമ്മൾ ഇവിടെ നിന്നും പോകും..!! നീ ശരിക്ക് ആലോചിക്ക് നമ്മൾ രണ്ടുപേർക്കും ഇതാണ് നല്ലത് "
ആൽബിയുടെ സംഭാഷണത്തിൽ നിന്നും അവൻറെ മുഖഭാവത്തിൽ നിന്നും അവൻ എല്ലാം തീരുമാനിച്ചുറപ്പിച്ചതാണ് എന്ന് അവൾക്ക് മനസ്സിലായി..
ഇനി സംസാരിക്കുന്നതിലൊ തർക്കിക്കുന്നതിലൊ കാര്യമില്ല അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശിവയുടെ ഫോണിൽ നിന്നും തിരികെ കോൾ വന്നു...
അത് അറ്റൻഡ് ചെയ്യുന്നതിനുമുൻപ് അവൾ ഒന്ന് ശ്വാസം എടുത്തു വിട്ടു ശേഷം കോൾ അറ്റൻഡ് ചെയ്ത ലൗഡ് സ്പീക്കറിൽ ഇട്ടു..
" ഹലോ പെണ്ണേ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?? "
അതിനു മറുപടിയായി സ്റ്റെല്ല ഒന്നും മിണ്ടിയില്ല
" സ്റ്റെല്ലാ എന്തായി ആൽബിൻ വല്ലതും ചോദിച്ചോ ?? "
" ശിവ ഞാൻ ഒരു കാര്യം പറയാനാണ് വിളിച്ചത്.."
" എന്താണ് ?? "
അവൻറെ ചോദ്യത്തിൽ പോലും ആകുലത നിറഞ്ഞ നിന്നിരുന്നത് അവളിൽ ചെറിയ വികാരമുളവാക്കി..
" ആൽബി എന്തൊക്കെയോ അറിഞ്ഞ ലക്ഷണമാണ് എന്നോട് വീണ്ടും വീണ്ടും ഓരോന്ന് കുത്തി കുത്തി
💬 Comments
View all comments