Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
മറുപടി നൽകാതെ നേരെ ഫോൺ എടുത്ത് സ്റ്റെല്ലയെ വിളിച്ചു.
" ഹലോ "
കണക്റ്റ് ആയതും അപ്പുറത്ത് അവളുടെ ശബ്ദം.
" നീ കഴിച്ചിട്ട് ആണോ പോയത്..?? "
" ആം കഴിച്ചു ആൽബി കഴിച്ചോ..?? "
" കഴിച്ചൊണ്ടിരിക്കാ ഞാനിപ്പോൾ എഴുന്നേറ്റതേ ഉള്ളൂ , പിന്നെ അവിടെ തിരക്കുണ്ടോ ?? "
" വലിയ കുഴപ്പമില്ല "
സ്റ്റെല്ല മറുപടി നൽകിയതും ആൽബി തനിക്ക് ടീംസിൽ മെസേജ് വന്നിരിക്കുന്നത് ശ്രെദ്ധിച്ചു.
" ശരി കുഞ്ഞിനെ നീ തന്നെ വൈകുന്നേരം കൂട്ടിക്കോ ഞാൻ ലേറ്റ് ആകും , ഞാൻ പോകാൻ തുടങ്ങുവാ ബൈ "
" ആം ഒക്കേ ആൽബി ബൈ "
കോൾ കട്ട് ചെയ്ത ശേഷം ആൽബിയുടെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി വിടർന്നു ചെറുതായി കാർമേഘങ്ങൾ നീങ്ങിത്തുടങ്ങിയിരിക്കുന്നു..
ടീംസ് മെസ്സേജ് എല്ലാം നോക്കിയ ശേഷം അവൻ എഴുന്നേറ്റ് ബെഡ്റൂമിലേക്ക് വന്ന് അലമാരയിൽ നിന്നും ഡ്രെസ്സ് പുറത്തേക്ക് എടുത്തു..
വാച്ച് എടുക്കാനായി കബോർഡിലേക്ക് കൈ നീട്ടിയതും ഉള്ളിലേക്കായി ആൽബിന്റെ ശ്രദ്ധ ഉടക്കി..!!
അവൻ കബോർഡിലെ ഡ്രെസ്സ് ഓരോന്ന് ആയി മാറ്റി സൂക്ഷിച്ചു നോക്കിയതും അവന്റെ നെഞ്ചിടിപ്പ് കുതിച്ചുയർന്ന് ശരീരം വല്ലാത്ത ഒരു തരം അവസ്ഥയിൽ എത്തി ,
അവന്റെ മനസ്സ് രണ്ടു തട്ടിൽ എന്ന പോലെ വീണ്ടും ചലിച്ചു കൊണ്ടിരുന്നു..
സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആൽബിന്റെ കണ്ണുകളിൽ ഒരു പ്രതീക്ഷയും തിളക്കവും താനെ ഉടൽ എടുത്തു...
ദുര്‍ബലത അവനെ തളക്കുന്നുണ്ടെങ്കിലും, ഓരോ തവണയും അതിജീവിക്കാൻ ഉള്ള ആന്തരിക ശ്രമം അതിലേറെ ശക്തിയാകുന്നു.
ജീവിതത്തിൽ പലപ്പോഴും
💬 Comments
View all comments