0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 15K

നമുക്ക്  എറ്റവും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുന്നത് സ്വന്തം മനസ്സിൽ നിന്ന് തന്നെയായിരിക്കും..  അതിജീവിക്കുന്നവർ മാത്രമായിരിക്കും  വിജയിക്കുന്നത് അല്ലാത്തവർ പിന്നെയും ഒരു തുരുത്തിൽ കുടുങ്ങി കിടക്കും
അത്തരം ഒരു അവസ്ഥ തൻറെ ജീവിതത്തിലേക്ക് വരുന്നുണ്ടോ എന്ന് അവൻ ചിന്തിച്ചു തുടങ്ങിയിരുന്നു , ഇല്ല ഇനിയില്ല...!! കബോർഡ് വലിച്ചു അടച്ച് ആൽബി ഓഫീസിൽ  പോവാൻ ഉള്ള ശ്രെമം തുടങ്ങി..

അപാർട്മെന്റ് പൂട്ടി താഴെക്കിറങ്ങാൻ തുടങ്ങിയതും ഓഫീസിൽ നിന്നും ബോസിൻറെ കോൾ വന്നു ,  കോൾ അറ്റൻഡ് ചെയ്ത ചെവിയിലേക്ക് ഫോൺ വച്ച് അവൻ താഴേക്ക് സ്റ്റെപ്പ് ഇറങ്ങിതുടങ്ങി..

ദിവസങ്ങൾ പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു ബാംഗ്ലൂരിന്റെ കാലാവസ്ഥ ഇപ്പോൾ വലിയ പ്രശ്നമില്ലാതെ പോയി കൊണ്ടിരിക്കുകയാണ്..

ഇടയ്ക്കെല്ലാം കുറച്ചു സമയം മാത്രം  നീണ്ട്  നിൽക്കുന്ന മഴകൾ , രാത്രികാലങ്ങളിലെ തണുപ്പ് , അത്യാവശ്യം കുഴപ്പമില്ലാതെ സുഗമമായി പോകുന്ന ജന ജീവിതങ്ങൾ..

ആർക്കും കാത്ത് നിൽക്കാതെ  സമയം മുന്നോട്ടു ഓടിക്കൊണ്ടിരിന്നു...
ദിവസങ്ങൾ പോവും  തോറും ആൽബിനും സ്റ്റെല്ലയും  തമ്മിലുള്ള അകലം പതിയെ കുറഞ്ഞു വന്നു.

പിന്നീട് തുടർച്ചയായി ഒരാഴ്ചയോളം അവൾ ശിവയെ  ഓഫീസിൽ കണ്ടതേയില്ല..
കടന്ന് പോയി കൊണ്ടിരിക്കുന്ന സാഹചര്യം കുറച്ച് മോശം ആയത് കൊണ്ടു തന്നെ... ഈ അകലം അവൾക്കൊരു ഭാഗ്യം പോലെയാണ് തോന്നിയത്..
പെട്ടെന്ന്  ശിവയെ കാണുന്നതും സംസാരിക്കുന്നതും ചിലപ്പോൾ കാര്യങ്ങൾ വീണ്ടും കൈ വിട്ട് പോയേക്കാം...
ആൽബിയുമായി ഇപ്പോൾ നല്ല രീതിയിൽ  ആയി വരുന്നതേയുള്ളൂ എല്ലാം ഒന്ന് ശരിയാവട്ടെ..

ദിവസങ്ങൾ ആഴ്ചകൾ ആയി കടന്ന് പോയി കൊണ്ടിരുന്നു , ഇപ്പോൾ  അവർ പരസ്പരം സംസാരിച്ചും ഒരുമിച്ച് ഭക്ഷണം പാകം

💬 Comments

View all comments